06
Apr 2024
Wed
06 Apr 2024 Wed
suprabhatham news paper left front advt

കോഴിക്കോട്: ലീഗുമായുള്ള അഭിപ്രായ ഭിന്നതയ്ക്കിടെ സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ ആദ്യപേജിലാണ് ഇടത് മുന്നണി ന്യൂനപക്ഷ സംരക്ഷകരാണെന്ന് വ്യക്തമാക്കുന്ന പരസ്യമുള്ളത്. ( Amid controversies, Suprabhatam newspaper again advertises Left Front )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്ന സന്ദേശത്തോടെയുള്ള പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമുണ്ട്. നേരത്തെ സമസ്ത മുഖപത്രത്തില്‍ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം കത്തിക്കുന്ന വീഡിയോ വൈറലായിരുന്നു. തിരൂരങ്ങാടി കൊടിഞ്ഞിയിലെ കോമുക്കുട്ടി എന്നയാളാണ് പത്രം കത്തിച്ചത്.

പിന്നാലെ പ്രതിഷേധവുമായി സമസ്ത നേതാക്കളും പോഷക സംഘടനകളും രംഗത്തെത്തി. എന്നാല്‍, പരസ്യം കച്ചവടത്തിന്റെ ഭാഗമാണെന്നാണ് ഈ വിഷയത്തില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്. സിപിഐഎമ്മുമായി കച്ചവട ബന്ധം വേണമോയെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അതേ പരസ്യം ചന്ദ്രികയില്‍ വരില്ലെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.