ന്യൂഡല്‍ഹി: ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ നിരവധി സ്ത്രീകളെ പീഡിപ്പി്ച്ചതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ( Amit Malviya ‘sexual exploitation’ row )ആര്‍എസ്എസ് നേതാവ് ശന്തനു സിന്‍ഹയാണ് ആരോപണമുന്നയിച്ചിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നു.
|
പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബംഗാളിലെ പാര്‍ട്ടി ഓഫിസുകളിലും വച്ചാണ് അമിത് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത്. ശന്തനുവിനെതിരെ അമിത് മാളവ്യ 10 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. എന്നാല്‍, ശന്തനുവിന്റെ ആരോപണം വ്യാജമാണമെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തകയാണ് ലക്ഷ്യമെന്നും അമിത് മാളവ്യ പറഞ്ഞു.
പാര്‍ട്ടിയില്‍ ഉന്നത പദവി വഹിക്കുന്ന അമിത് മാളവ്യക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ബിജെപിയില്‍ നിന്ന് പുറത്താക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. അമിത് മാളവ്യക്കെതിരായ ആരോപണങ്ങള്‍ പുറത്തു നിന്നുള്ള ആരും ഉന്നയിച്ചതല്ല. ആര്‍എസ്എസ് നേതാവ് ശന്തനു സിന്‍ഹ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും അമിത് മാളവ്യയെ പുറത്താക്കണം. സ്വാധീനം ചെലുത്താന്‍ കഴിയുന്ന പദവികളാണ് അദ്ദേഹം വഹിക്കുന്നത്. ആ പദവികളില്‍ തുടരുന്നിടത്തോളം സ്വതന്ത്രമായ അന്വേഷണമോ നീതി നിര്‍വഹണമോ നടപ്പാവില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, തന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യേകിച്ച് ആരെയും ഉദ്ദേശിച്ചല്ലെന്ന് വിശദീകരിച്ച് ശന്തനു സിന്‍ഹ രംഗത്തെത്തി. തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുന്നതിന് കേന്ദ്ര നേതാക്കളെ പ്രീണിപ്പിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ചില സംസ്ഥാന ബിജെപി നേതാക്കളെ കുറിച്ചാണ് താന്‍ പറഞ്ഞത്. അത്തരം ആളുകള്‍ മാളവ്യയെപ്പോലുള്ളവരെ ഹണി ട്രാപ്പില്‍ കുടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് താന്‍ ചെയ്തത്. മാനനഷ്ടക്കേസ് നല്‍കിയതു കൊണ്ട് തന്റെ പോസ്റ്റ് പിന്‍വലിക്കില്ലെന്നും ശന്തനു സിന്‍ഹ വ്യക്തമാക്കി.