01
Mar 2024
Thu
01 Mar 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി(CAA) വിജ്ഞാപനത്തിൽ ഉറച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമ
ഒരിക്കലും പിന്‍വലിക്കില്ലെന്നും ഇത് നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. ‘സിഎഎ ഒരിക്കലും പിന്‍വലിക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ പരമാധികാര തീരുമാനമാണ്, അതില്‍ ഞങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല’ – അമിത് ഷാ പറഞ്ഞു.

പൗരത്വഭേഗഗതി നിയമം നടപ്പാക്കുന്നതില്‍ ന്യൂനപക്ഷങ്ങളോ മറ്റ് ഏതെങ്കിലും വിഭാഗങ്ങളോ ഭയപ്പെടേണ്ടതില്ല. കാരണം ആരുടെയും പൗരത്വം എടുത്തുകളയാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാര്‍സി അഭയാര്‍ഥികള്‍ക്കും അവകാശങ്ങളും പൗരത്വവും നല്‍കാന്‍ മാത്രമാണ് സിഎഎ,

പ്രതിപക്ഷത്തിന് മറ്റ് പണിയൊന്നുമില്ലാത്തതിനാലാണ് ഇത് വോട്ട് ബാങ്ക് കണക്കാക്കിയാണെന്ന് അവര്‍ പറയുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും അവര്‍ പറഞ്ഞത് ഈ ഒരു കാരണമാണ്. ആര്‍ട്ടിക്കിള്‍ 370 നീക്കുമെന്ന് 1950 മുതല്‍ പറയുന്നതാണെന്നും അമിത് ഷാ പറഞ്ഞു.

കേരള, തമിഴ്നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് പൗരത്വഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാവില്ല. ഇത് കേന്ദ്രസര്‍ക്കാരിന്റെ വിഷയമാണ്. സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പായതുകൊണ്ട് പ്രീണനരാഷ്ട്രീയത്തിനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
.