ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എസ്ഡിപിഐ നല്‍കിയ പിന്തുണ ആയുധമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഇന്ത്യയുടെ പരമാധികാരത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അമിത് ഷായുടെ വിമര്‍ശനം. ( Amit Shah slams Cong after SDPI extends support )
|
എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതില്‍ അതിശയമില്ലെന്ന് അദ്ദേഹം പഞ്ഞു. വര്‍ഗീയ ശക്തികളുടെ പിന്തുണയോടെ, കോണ്‍ഗ്രസ് വര്‍ഷങ്ങളായി ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെ പിന്തുണയ്ക്കുകയാണ്. എസ്ഡിപിഐയുടെ പിന്തുണ അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തില്‍ വിശ്വസിക്കുന്നില്ല എന്നാണെന്നും അമിത് ഷാ ആരോപിച്ചു.
‘ഒരു വശത്ത് ബെംഗളൂരുവില്‍ സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്. ഇത് ശരിയാണെങ്കില്‍, കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് കീഴില്‍ സുരക്ഷിതരായിരിക്കാന്‍ കഴിയുമോ?, കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളും ബിജെപി തൂത്തുവാരുമെന്നും അമിത് ഷാ പറഞ്ഞു.
എസ്ഡിപിഐ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എസ്ഡിപിഐയുടെ പിന്തുണ തേടിയിട്ടില്ലെന്നും ആര് വോട്ട് തരുമെന്ന് പറഞ്ഞാലും സ്വീകരിക്കുമെന്നുമായിരുന്നു ഇതിനോടുള്ള യുഡിഎഫ് നേതാക്കളുടെ പ്രതികരണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





