കാഞ്ഞിരപ്പള്ളി: സമഗ്ര ശിക്ഷ കേരള കാഞ്ഞിരപ്പള്ളി ബി. ആര്‍.സിയുടെ നേതൃത്വത്തില്‍ ‘അമൃതം 2023’ എന്ന പേരില്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്ന കുട്ടികള്‍ക്കായി ആവശ്യ മരുന്ന് – ഉപകരണ വിതരണം നടത്തി. കാഞ്ഞിരപ്പള്ളി ബി പി സി അജാസ് വാരിക്കാടന്റെ നേതൃത്വത്തില്‍ പേട്ട ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. പൂഞ്ഞാര്‍ എംഎല്‍എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിതരണ ഉദ്ഘാടനം നടത്തി. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി.
|
പ്രസാദ് കെ ജെ, ബിനു എബ്രഹാം, ഫൈസല്‍ കെ കെ, ജോര്‍ജ് കോര, റീബി വര്‍ഗീസ്, ശീതള്‍, നിഷ കുമാരി സംസാരിച്ചു. സ്വരുമ – വിന്‍സന്‍ ഡി പോള്‍ പാലിയേറ്റീവ്, ലയണ്‍സ് ക്ലബ്, റിവര്‍ വ്യൂ – കുന്നുംഭാഗം റെസിഡന്റ്‌സ് അസോസിയേഷന്‍, അസോവ ക്ലബ് പ്രതിനിധികള്‍ പങ്കെടുത്തു. കിടപ്പിലായ 34 കുട്ടികള്‍ക്കാണ് പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത അഭ്യുദയകാംക്ഷിയുടെ സഹായത്തോടെ മെഡിസിനും ഉപകരണങ്ങളും വിതരണം ചെയ്തത്.


