അങ്കമാലി: കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞ് ഒരാള്‍ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റായിരുന്നു മരണം. മൃതദേഹത്തിന് സമീപത്തുനിന്ന് മാറാതെ ആന നിലയുറപ്പിച്ചത് ഭീതി പരത്തി. ആക്രമണത്തില്‍ പരിക്കേറ്റ ഒന്നാം പാപ്പാന്‍ ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്.
|
സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം കിടങ്ങൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നതായിരുന്നു ആനയെ. കുളിപ്പിക്കാനും വെള്ളം നല്‍കാനുമായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടത്. ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍മാരെയും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനംവകുപ്പിന്റെ ആര്‍.ആര്‍.ടി സംഘം സ്ഥലത്തെത്തി. ആനയെ മയക്കുവെടി വെച്ച് തളയ്ക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. നിലവില്‍ ആനയുടെ പിന്‍കാലില്‍ വടംകെട്ടാന്‍ സാധിച്ചിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


