24
Aug 2022
Mon
24 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയൽക്കാരന്റെ തത്തയ്ക്കെതിരെ പരാതിയുമായി 72കാരൻ. തത്തയുടെ കരച്ചിലും ഒച്ചയും തനിക്ക് ശല്യമാകുന്നു എന്ന് കാട്ടിയാണ് വയോധികൻ പൊലീസിനെ സമീപിച്ചത്. പൂനെ ശിവാജി ന​ഗർ സ്വദേശിയായ സുരേഷ് ഷിൻഡെയാണ് ഖഡ്കി പൊലീസിൽ പരാതി നൽകിയത്.

 

തത്തയ്ക്കെതിരെ കേസെടുക്കാൻ പറ്റാത്തതോടെ അതിന്റെ ഉടമയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. കേസിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അയൽവാസിയായ അക്ബർ അംജദ്ഖാൻ വളർത്തുന്ന തത്തയാണ് ശല്യമെന്ന് ഈ മാസം അഞ്ചിന് നൽകിയ പരാതിയിൽ പറയുന്നു.

 

ശിവാജി ന​ഗറിലാണ് ഇരുവരും താമസിക്കുന്ന ഭവനസമുച്ചയം സ്ഥിതി ചെയ്യുന്നത്. “ഷിൻഡെയുടെ പരാതിയിൽ തത്തയുടെ ഉടമയ്‌ക്കെതിരെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തലിനും ഭീഷണിപ്പെടുത്തലിനുമാണ് കേസെടുത്തിരിക്കുന്നത്. നിയമങ്ങൾ അനുസരിച്ച് മുന്നോട്ടു പോവും”- ഖഡ്കി പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു.