വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണം.(Another attack on Trump; Shooting at the golf club) ഫ്ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിലാണ് ട്രംപിനെ അപായപ്പെടുത്താന്‍ ശ്രമം. ട്രംപ് ഗോള്‍ഫ് കളിക്കാനെത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
|
ഗോള്‍ഫ് ക്ലബ്ബില്‍ വെടിവെപ്പുണ്ടായതായി ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എക്സില്‍ സ്ഥിരീകരിച്ചു. ട്രംപിന് സമീപമുണ്ടായ വെടിവെപ്പില്‍ അദ്ദേഹം സുരക്ഷിതനാണെന്ന് പ്രചാരണ വിഭാഗത്തിന്റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അറിയിച്ചു.
ഗോള്‍ഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്സ് ഭാഗികമായി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ: മലപ്പുറത്ത് 27 കാരിയെയും രണ്ട് മക്കളെയും കാണാതായിട്ട് 24 മണിക്കൂർ, അന്വേഷണം ഊർജ്ജിതം | Missing
പ്രതിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിയുതിര്‍ത്തെങ്കിലും എസ്യുവിയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടര്‍ന്ന് കീഴ്പ്പെടുത്തി.
ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്ത് (58) ആണ് പിടിയിലായത്. തോക്ക്, രണ്ട് ബാക്ക്പാക്കുകള്‍, ഗോപ്രോ കാമറ തുടങ്ങിയവ ഇയാള്‍ മറഞ്ഞിരുന്ന സ്ഥലത്തുനിന്ന് കണ്ടെടുത്തു. വധശ്രമമാണ് നടന്നതെന്ന് എഫ്ബിഐ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.


