സകലേഷ്പൂര്‍: ഷിരൂരിലെ മണ്ണിടിച്ചിന്റെ നടുക്കം മാറും മുമ്പ് കര്‍ണാടകയില്‍ വീണ്ടും ദുരന്തം. (Another landslide in Karnataka; many vehicles under the ground) സകലേഷ്പൂര്‍ താലൂക്കിലെ ഷിരാദ് ഘട്ട് ഹൈവേയിലാണ് ശക്തമായ മണ്ണിടിച്ചിലുണ്ടായത്. നിരവധി വാഹനങ്ങള്‍ മണ്ണിനടിയിലായി. ഒരു ട്രക്ക് ഡ്രൈവര്‍ മണ്ണിനടയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
|
ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. ചൊവ്വാഴ്ച്ചയും ഇതേ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഹൈവേയുടെ വലിയൊരു ഭാഗം ഒലിച്ചുപോയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയ പാത 75ല്‍ ഗതാഗതം തടസ്സപ്പെട്ടു. ബംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പതയാണിത്.
ഹൈവേയുടെ രണ്ട് ഭാഗത്തും കിലോമീറ്ററുകളോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. റെവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ രാവിലെ സ്ഥലത്തെത്തി. കനത്ത മഴയാണ് മണ്ണിടിച്ചിലിനു കാരണമായത്.
landslide near Harley estate, Sakleshpura. Conservationists, activists says it’s due to Yetinaholle project@NewIndianXpress @XpressBengaluru @KannadaPrabha @santwana99 @Cloudnirad @westernghats @eshwar_khandre @moefcc @NammaKarnataka_ @DKShivakumar @SEOC_Karnataka @krishnabgowda pic.twitter.com/1SeiB0fMoN
— Bosky Khanna (@BoskyKhanna) July 30, 2024
ചൊവ്വാഴ്ച്ച വലിയ ശബ്ദത്തോടെയാണ് റോഡ് ഒലിച്ചുപോയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബംഗളൂരു-മംഗളൂരു ഹൈവേയുമായി സമീപ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് ഒലിച്ചുപോയത്. നിരവധി മരങ്ങളും ഒലിച്ചുപോയിരുന്നു. ഒരു ടാങ്കര്‍ ഏറെക്കുറെ ചെളിയില്‍ പുതഞ്ഞു.

ബെത്തിനഹോളെ പദ്ധതിയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പടിഞ്ഞാറന്‍ നീരുറവകളില്‍ നിന്ന് വരള്‍ച്ചാബാധിത പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി അശാസ്ത്രീയമായാണ് നടത്തുന്നതെന്നാണ് ആരോപണം.





