23
Jun 2025
Wed
23 Jun 2025 Wed
mundakkai landslide

കല്‍പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. (Another landslide in Mundakai; Strong flash floods) നേരത്തെ ഉരുള്‍പൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുള്‍പൊട്ടിയതെന്നാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെയ്ലി പാലത്തിന് സമീപം ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്. വലിയ കല്ലുകള്‍ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നല്ല മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു. ബെയ്ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണെന്ന് ചൂരല്‍മലവാസികള്‍ പറയുന്നു. ഇന്നും ശക്തമായ മഴയാണ്. ബെയ്ലി പാലം നില്‍ക്കുന്ന ഭാഗത്ത് കുത്തൊഴുക്കുണ്ട്. ഇപ്പോള്‍ പൊട്ടിയത് നേരത്തെ പൊട്ടിയ പുഞ്ചിരിമട്ടം ഭാഗത്താകാനാണ് സാധ്യത.

അട്ടമലയിലേക്ക് പോകുന്ന വഴിയില്‍ ആശുപത്രിയുടെ ഭാഗത്ത് വെള്ളം കയറി. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നില്‍ വഴിയെല്ലാം ബ്ലോക്കായി. നിലവില്‍ ബെയ്‌ലി പാലം കടക്കാനാവില്ല. എല്ലാവരും സുരക്ഷിതരാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.