02
May 2025
Sun
02 May 2025 Sun
another tiger spotted in Manathavady Pancharakkolli

വയനാട് മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടെത്തി. ആദിവാസി വീട്ടമ്മ രാധ(45)കൊന്നു തിന്ന നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി മാസങ്ങള്‍ക്കു ശേഷമാണ് ഇതേ സ്ഥലത്ത് മറ്റൊരു കടുവ കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചര്‍ പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യയായ രാധ കാപ്പിക്കുരു പറിക്കുന്ന ജോലിക്കു പോയപ്പോഴായിരുന്നു കൊല്ലപ്പെട്ടത്. തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. ഉടല്‍ പകുതിയോളം കടുവ ഭക്ഷിച്ചിരുന്നു.
ചത്തനിലയില്‍ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ രാധയുടെ ചെവിയും കമ്മലും മറ്റും ലഭിച്ചിരുന്നു.

നരഭോജി കടുവയുടെ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്ന നാട്ടുകാര്‍ക്ക് പുതിയ കടുവയുടെ സാന്നിധ്യം പേടിസ്വപ്‌നമായി മാറിയിട്ടുണ്ട്.

ALSO READ: നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി; ശരീരത്തില്‍ പരിക്കുകള്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക