കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. (Man-eating tiger found dead; injuries on body )
|
കടുവയുടെ ശാരീരിക പ്രത്യേകതകള്‍ പരിശോധിച്ചതില്‍ നിന്ന് രാധയെന്ന സ്ത്രിയെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണ് ഇതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. കടുവയുടെ കഴുത്തിനോട് ചേര്‍ന്ന ഭാഗത്തെ വരകളും നേരത്തേ ക്യാമറയില്‍ പതിഞ്ഞ കടുവയുടെ ശരീരത്തിലുള്ള വരകളും സമാനമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുവയെ കൂടുതല്‍ പരിശോധനകള്‍ക്കായി ബേസ് ക്യാമ്പില്‍ എത്തിച്ചു.
ALSO READ: രാജ്യത്ത് ആദ്യമായി ഏകസിവില്‍കോഡ്; ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ നിയമം നടപ്പിലാവും
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്‍പാദം പിന്തുടര്‍ന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്.
മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാകാം കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിലെ മുറിവുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. കടുവയെ വെടിവച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ 12.30ഓടെ സമീപ പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മയക്കുവെടി വിദഗ്ധരും ഷാര്‍പ്പ് ഷൂട്ടര്‍മാരുമടക്കം എണ്‍പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയക്കായി തിരച്ചില്‍ നടത്തിയിരുന്നത്. തെര്‍മല്‍ ഡ്രോണും നോര്‍മല്‍ ഡ്രോണും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തുന്നതിനിടെ കടുവയെ കണ്ടെത്തുന്നതിനായി കുങ്കിയാനകളെയും എത്തിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





