04
Jul 2026
Sat
04 Jul 2026 Sat
Ansiba Hassan leaves Police station after police wont record her statement

ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസെടുത്ത പോലീസ് നടിയെ വിളിച്ചുവരുത്തിയെങ്കിലും മൊഴിയെടുക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ മണിക്കൂറുകള്‍ കാത്തുനിന്ന അന്‍സിബ വീട്ടിലേക്ക് മടങ്ങിപ്പോയി. കടവന്ത്ര പോലീസ് ആണ് നടിയെ വിളിച്ചുവരുത്തിയ ശേഷം മൊഴിയെടുക്കാന്‍ ഉദ്യോഗസ്ഥനില്ലെന്ന മറുപടി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് ശനി വൈകിട്ട് ആണ് അന്‍സബി കടവന്ത്ര സ്റ്റേഷനിലെത്തിയത്. മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഇല്ലെന്നാണ് പോലീസുകാര്‍ മൊഴിയെടുക്കാത്തതിന് കാരണം അറിയിച്ചത്. അതേസമയം പോലീസിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അന്‍സിബ പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പുകളിലാണ് ടിനി ടോമിനെതിരേ കേസെടുത്തിരിക്കുന്നത്.

അന്‍സിബ നാലുപേരെ മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി ടോം ആരോപിച്ചെന്നും ഇതു കൂടാതെ തനിക്കെതിരേ അവിഹിത കഥകള്‍ പ്രചരിപ്പിച്ചുവെന്നുമാണ് അന്‍സിബയുടെ പരാതി.

ALSO READ: വധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ജാമ്യാപേക്ഷ തള്ളി