വിമതശല്യത്തില്‍ പൊറുതിമുട്ടി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മേധാവിയുമായ മമതാ ബാനര്‍ജിക്കു വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചതാണ് പുതിയ പ്രതിസന്ധി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം വിമതപക്ഷത്തായതോടെ മമതാ ബാനര്‍ജി പാര്‍ട്ടി നേതൃത്വത്തെ അഴിച്ചുപണിയുകയും സുബ്രതാ ബക്ഷിക്കു പകരം ചന്ദ്രിമ ഭട്ടാചാര്യയെ പ്രസിഡന്റായി നിയോഗിക്കുകയുമായിരുന്നു.
|
എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനവും നിലവില്‍ തന്നെയേല്‍പ്പിച്ചിരുന്ന മറ്റ് സ്ഥാനമാനങ്ങളും രാജിവയ്ക്കുകയാണെന്ന് ചന്ദ്രിമ ഭട്ടാചാര്യ പ്രഖ്യാപിക്കുകയാണുണ്ടായത്. വിശ്വാസ്യതയില്ലാത്തിടത്ത് പ്രവര്‍ത്തിക്കാനാവില്ലെന്നും അതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്നുമാണ് ചന്ദ്രിമയുടെ വിശദീകരണം.
രാജിക്കു പിന്നാലെ ചന്ദ്രിമ ഭട്ടാചാര്യ പാര്‍ത്തി വിമത നേതാവ് ഋതബ്രത ബാനര്‍ജിയെ കാണുകയുണ്ടായി. വിമത എംഎല്‍എമാരുടെ പിന്തുണയോടെ ഋതബ്രതയാണ് നിയമസഭയില്‍ പ്രതിപക്ഷ നേതാവായത്.





