03
Jul 2026
Fri
03 Jul 2026 Fri
RSS alleges anti nationals trying to malign Hindu Dharma after Ram temple theft

രാമക്ഷേത്രത്തില്‍ വിശ്വാസികള്‍ കാണിക്കയിട്ട പണത്തില്‍ നിന്ന് ഏഴരക്കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റിയെന്ന എസ്‌ഐടിയുടെ കണ്ടെത്തലിനു പിന്നാലെ എട്ടുപേര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ്. ഹിന്ദു ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി രാമക്ഷേത്രത്തിലെ കവര്‍ച്ചാ സംഭവം ചൂഷണം ചെയ്ത് ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികള്‍ ശ്രമിക്കുകയാണന്നാണ് ആര്‍എസ്എസിന്റെ ആരോപണം. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസാബലേ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാമക്ഷേത്രത്തിലെ കവര്‍ച്ചയില്‍ കുറ്റക്കാരനെന്ന കണ്ടെത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. കാണിക്കപ്പണം എണ്ണുന്നതിനായി ബാങ്ക് ജീവനക്കാരെയും കരാര്‍ജീവനക്കാരെയുമാണ് രാമക്ഷേത്ര ട്രസ്റ്റ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ പെട്ടവരാണ് പണം അടിച്ചുമാറ്റിയതിന് പിടിക്കപ്പെട്ടിട്ടുള്ളത്. പിടിയിലാവയര്‍ വലിയ തോതില്‍ സാമ്പത്തിക വളര്‍ച്ച നേടിയതിന്റെയടക്കമുള്ള തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ട്രസ്റ്റിന്റെ തലപ്പത്തിരിക്കുന്നവര്‍ അടക്കമുള്ളവര്‍ ഈ കവര്‍ച്ചയില്‍ പങ്കുണ്ടെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

ഇതിനിടെയാണ് രാമക്ഷേത്രത്തിലെ കവര്‍ച്ച ഹൈന്ദവ ധര്‍മത്തെ അപമാനിക്കാന്‍ ദേശവിരുദ്ധര്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി ആര്‍എസ്എസ് രംഗത്തുവന്നത്.

ALSO READ: കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപനം; ആലപ്പുഴയില്‍ ഒരു സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കലക്ടര്‍