22
Dec 2025
Sat
22 Dec 2025 Sat

വളവന്നൂർ: എ പി അസ്‌ലം ഹോളി ഖുർആൻ അവാർഡ് മത്സരം സമാപിച്ചു. വിവിധ കാറ്റഗറികളിലെ വിജയികൾക്ക് 35 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഇരുപത്തിയൊന്നു വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കുള്ള മത്സരത്തോടെയാണ് സമാപന ദിവസത്തെ പരിപാടികൾ ആരംഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖുർആൻ പാരായണത്തിന്റെ വിവിധ ശൈലികളും സ്വരഭംഗിയുമായി മത്സരാർഥികൾ ആസ്വാദകർക്ക് വിരുന്നൊരുക്കി.സംസ്ഥാനത്തിനകത്തും പുറത്തും നടന്ന സ്ക്രീനിങ്ങിലൂടെ എത്തിയ പതിനെട്ട് പേരാണ് അവസാന ദിന മത്സരത്തിൽ പങ്കെടുത്തത്.ഗ്രാന്റ് മാസ്റ്റർ ജിഎസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള ‘ഇഖ്‌റ: അറിവന്വേഷണത്തിലേക്ക് ഒരു വാതായനം’ എന്ന തലക്കെട്ടിൽ വൈജ്ഞാനിക പരിപാടി വളരെ ശ്രദ്ധേയമായിരുന്നു.

മുസ്തഫ തൻവീർ ഖുർആൻ പ്രഭാഷണം നടത്തി.അവാർഡ് ദാന സമാപന സമ്മേളത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അവാർഡുകൾ സമ്മാനിച്ചു. എ പി അസ്ലം ഫൗണ്ടേഷൻ ലോഗോ പ്രകാശനവും തങ്ങൾ നിർവഹിച്ചു. അവാർഡ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. എ പി റാഷിദ് അസ്‌ലം സ്വാഗതവും എം എം അക്ബർ ആമുഖവും പറഞ്ഞു.

കുറുക്കോളി മൊയ്തീൻ എംഎൽഎ , ടി പി.അബ്ദുല്ലകോയ മദനി, സിപി ഉമർ സുല്ലമി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, എം ഐ അബ്ദുൽ അസീസ്, ഡോ: മുജീബുറഹ്‌മാൻ നജ്മി, എപി ഷംസുദീൻ ബിൻ മുഹ്‌യുദ്ദീൻ, ഡോ അൻവർ അമീൻ, എപി അബ്ദുറഹ്മാൻ, എപി ആസാദ്, എപി സബാഹ്, എപി നദീർ, എപി സലാഹ്, എപി നബീൽ, എപി മുഹമ്മദ് അസ്‌ലം, എന്നിവർ സംസാരിച്ചു. ജഡ്ജിങ് കമ്മറ്റി ചെയർമാൻ മുഫ്തി ഹാഫിസ് മുഹമ്മദ് മുസമ്മിൽ മൗലവി ഫലപ്രഖ്യാപനം നടത്തി. ഇ ടി മുഹമ്മദ്‌ ബഷീർ എം. പി, അബ്ദുറഹ്മാൻ രണ്ടത്താണി, വി കെ സക്കരിയ കണ്ണൂർ അതിഥികളായിരുന്നു.സമാപന സമ്മേളനത്തിൽ സ്ത്രീകളടക്കം ആയിരങ്ങളാണ് അൻസാർ കാമ്പസിൽ എത്തിയത്.

ALSO READ: കൂത്തുപറമ്പിൽ പോക്സോ കേസ് പ്രതിയടക്കം 3 പേർ മരിച്ച നിലയിൽ