12
Aug 2024
Fri
12 Aug 2024 Fri
Applications are invited for Mandahasam Scheme, which provides free dental treatment to senior citizens

ദാരിദ്ര രേഖക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൃത്രിമ പല്ലും അനുബന്ധ ചികിത്സയും ഉറപ്പാക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്യ രേഖക്ക് താഴെയുള്ള 60 വയസ് പൂര്‍ത്തിയായവര്‍, പല്ലുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, അതല്ലെങ്കില്‍ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്ന പല്ലുകള്‍ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സാമൂഹ്യനീതിവകുപ്പ് ആണ് പദ്ധതി നടപ്പാക്കുന്നത്.

whatsapp മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ കൃത്രിമ പല്ലും അനുബന്ധ ചികിത്സയും: മന്ദഹാസം പദ്ധതിക്ക് അപേക്ഷിക്കാം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃതിമ പല്ലുകള്‍ വെക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തില്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
https://suneethi.sjd.kerala.gov.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 30.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 23423241

‘ മന്ദഹാസം’ പദ്ധതിയിലെ ധനസഹായം 5000 രൂപയില്‍ നിന്ന് 10,000 രൂപയാക്കി കഴിഞ്ഞവര്‍ഷം ഉയര്‍ത്തിയിരുന്നു.

മന്ദഹാസം പദ്ധതി

വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂര്‍ണസെറ്റ് (denture) സൗജന്യമായി വെച്ചുകൊടുക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്.

1. ദാരിദ്യ്ര രേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവര്‍.
2. പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും, അതല്ലെങ്കില്‍ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ പറിച്ചു നിക്കേണ്ട അവസ്ഥയിലുള്ളവര്‍.
3. കൃതിമ പല്ലുകള്‍ വെക്കുന്നതിന് അനിയോഗ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തില്‍ സാക്ഷ്യപ്പെടുത്തിയവര്‍.
ഒരാള്‍ക്ക് പരമാവധി ലഭിക്കുന്ന ധനസഹായത്തുക 10,000 /രൂപയാണ്. എന്നാല്‍ ഭാഗീകമായി മാത്രം പല്ലുകള്‍ മാറ്റി വെക്കുന്നതിന് ഈ പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുന്നതല്ല. ഓരോഘട്ടത്തില്‍ 1500 ഗുണഭോക്താക്കളെ തെരഞ്ഞടുപ്പിലെ മുന്‍ഗണന മാനദണ്ഡം ഏറ്റവും പ്രായം കൂടിയ ആള്‍ക്ക് ഒന്നാമത്തെ പരിഗണന എന്നായിരിക്കും. ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തേണ്ട ഘടകങ്ങലുണ്ടാകുമ്പോള്‍ ഏറ്റവും പ്രായം കൂടിയവര്‍ക്ക് മുന്‍ഗണന നല്കുന്നതും പ്രായം കുറഞ്ഞവരെ മാറ്റി നിര്‍ത്തുന്നതുമായിരിക്കും.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍:
(a) യോഗ്യത നേടിയ ദന്തിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോഗ്യതാ സര്‍ട്ടിഫിക്കറ്റ.്
(b) BPL തെളിയിക്കാനുള്ള രേഖ (റേഷന്‍ കാര്‍ഡ് / BPL സര്‍ട്ടിഫിക്കറ്റ് / വില്ലജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്.
(c) വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ (ആധാര്‍ / ഇലെക്ഷന്‍ ID/ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് / മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് )
(d) മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാര്‍ക്ക് പ്രതേക പരിഗണന നല്‍കുന്നതായിരിക്കും.

Applications are invited for Mandahasam Scheme, which provides free dental treatment to senior citizens