നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സന്തോഷ് വര്‍ക്കി അപമാനിച്ചെന്നു കാട്ടി നടിമാരായ ഉഷാ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവരാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.
|
ആലപ്പുഴ ഡിവൈഎസ്പിക്കായിരുന്നു ഉഷ ഹസീന പരാതി നല്‍കിയത്. 40 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമര്‍ശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരെ നിരന്തരം അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണ് എന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. സിനിമാ പ്രദര്‍ശന ശേഷം തിയേറ്ററുകള്‍ക്ക് മുന്നില്‍ നിന്ന് പ്രതികരണം നടത്തിയാണ് സന്തോഷ് വര്‍ക്കി കുപ്രസിദ്ധി നേടിയത്. നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിന് ഇയാളെ നേരത്തെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിന്റെ റിവ്യൂ പറഞ്ഞതിലൂടെ വൈറലായപ്പോഴാണ് ഇയാള്‍ക്ക് ആറട്ടണ്ണന്‍ എന്ന വിളിപ്പേര് വീണത്.
ALSO READ: നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശവും അവഹേളനവും; ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





