കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻറെ ട്രക്ക് ഗംഗാവാലി പുഴയുടെ അടിയിൽ കണ്ടെത്തിയെങ്കിലും കനത്ത അടിയൊഴുക്കടക്കമുള്ള പ്രതികൂല സാഹചര്യമുള്ളതിനാൽ രാത്രി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ട്രക്ക് കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് കനത്ത മഴയും തുടരുകയാണ്.
|
രാത്രിയിലും ദൗത്യം തുടർന്ന് ട്രക്ക് എത്രയും വേഗം കരയ്ക്ക് എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്ന് വൈകിട്ടോടെയാണ് അർജുൻറെ ട്രക്ക് ഗംഗാവാലി പുഴയുടെ അടിത്തട്ടിൽ ഉണ്ടെന്ന് കർണാടക റവന്യൂ മന്ത്രിയും എസ്പിയും സ്ഥിരീകരിച്ചത്. കരയിൽനിന്ന് 40 മീറ്റർ അകലെയാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം.
ഇനിയുള്ളത് നിര്‍ണായക സമയങ്ങള്‍: അര്‍ജുന്റെ ലോറിയുടേതെന്ന് കരുതുന്ന കയറിന്റെ ഭാഗം കണ്ടെത്തി\ driver arjun rescue mission ankola landslide
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





