26
Sep 2024
Tue
26 Sep 2024 Tue
Atlas Cycles former president committed suicide

അറ്റ്‌ലസ് സൈക്കിള്‍സിന്റെ മുന്‍ പ്രസിഡന്റ് സലീല്‍ കപൂര്‍ ജീവനൊടുക്കി. 65 വയസ്സായിരുന്നു. ഡല്‍ഹിയിലെ ഔറംഗസേബ് ലെയിനിലുള്ള വസിതിയുടെ നാലാം നിലയില്‍ തലയ്ക്കു വെടിയേറ്റ് ചോരയില്‍ കുളിച്ച നിലയിലായിരുന്നു സലീല്‍ കപൂറിനെ കണ്ടെത്തിയത്. പൂജാമുറിക്കു സമീപം  നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ സലീല്‍ കപൂറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ അഞ്ചുപേരുടെ പേരുകളാണ് സലീല്‍ കപൂര്‍ എഴുതിയിട്ടുള്ളത്. ഇവരുടെ ശാരീരികവും മാനസികവും ടെലിഫോണിലൂടെയുമുള്ള പീഡനങ്ങള്‍ താങ്ങാനാവുന്നില്ലെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. അതേസമയം എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

2015ല്‍ 9 കോടി രൂപയുടെ കബളിപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റകൃത്യ വിഭാഗം സലില്‍ കപൂറിനെ അറസ്റ്റ് ചെയ്തിരുന്നു. 2020ല്‍ സലീല്‍ കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറിന്റെ ഭാര്യയായ നടാഷ കപൂറും ആത്മഹത്യ ചെയ്തിരുന്നു. കൊല്‍ക്കത്തയിലെ ഒരു വിവാഹത്തില്‍ സംബന്ധിച്ച ശേഷം മടങ്ങിയെത്തിയ ശേഷമായിരുന്നു ഇനിയും ജീവിക്കാനാവില്ലെന്ന കുറിപ്പെഴുതി വച്ച ശേഷം നടാഷ ജീവനൊടുക്കിയത്.