കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രക്ക് അടുത്ത് കായണ്ണയില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി മൊഴി നല്‍കി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.
|
കളി കഴിഞ്ഞു വരികയായിരുന്ന വിദ്യാര്‍ഥിയെ സംഘം ലിഫ്റ്റ് വേണോ എന്ന് ചോദിച്ചു സമീപ്പിക്കുകയായിരുന്നു. ലിഫ്റ്റ് വേണ്ടെന്ന് പറഞ്ഞതോടെ വണ്ടിയിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചതായും വിദ്യാര്‍ഥി പറഞ്ഞു. ഇതിനിടെ സമീപത്ത് ഓട്ടോറിക്ഷ നിര്‍ത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
പിടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സംഭവം പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്. പൊലീസ് പെട്ടെന്ന് തന്നെ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





