തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിലും റൂട്ടിലും മാറ്റം.(Attention passengers; Change in train traffic ) 5, 8 തീയതികളില്‍ മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന മംഗലാപുരം- കന്യാകുമാരി എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും. 6, 9 തീയതികളില്‍ കന്യാകുമാരിയില്‍നിന്ന് യാത്ര ആരംഭിക്കേണ്ട മംഗളൂരു എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍നിന്നായിരിക്കും തുടങ്ങുക.
|
5, 6 തീയതികളില്‍ മധുരയില്‍നിന്നുള്ള മധുര – പുനലൂര്‍ എക്‌സ്പ്രസ് തിരുനെല്‍വേലിവരെയേ സര്‍വീസ് നടത്തൂ. 6, 9 തീയതികളില്‍ പുനലൂരില്‍ നിന്നാരംഭിക്കേണ്ട പുനലൂര്‍- മധുര എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ നിന്നായിരിക്കും യാത്ര തുടങ്ങുക.
16 മുതല്‍ 26 വരെ തീയതികളില്‍ ഗുരുവായൂരില്‍ നിന്ന് ആലപ്പുഴ വഴിയുള്ള ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും. 18-നും 25-നും ആലപ്പുഴ വഴിയുള്ള ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് കോട്ടയം വഴിയായിരിക്കും. 17, 22, 24 തീയതികളിലെ കൊച്ചുവേളിയില്‍നിന്നുള്ള ആലപ്പുഴ വഴിയുള്ള അന്ത്യോദയ എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും.
മംഗളൂരു-കൊച്ചുവേളി പ്രത്യേക തീവണ്ടി ഇന്ന്
കണ്ണൂര്‍ തിരക്ക് കുറയ്ക്കാന്‍ മംഗളൂരു ജങ്ഷനില്‍നിന്ന് കൊച്ചുവേളിയിലേക്ക് ശനിയാഴ്ച പ്രത്യേക തീവണ്ടി (06041) ഓടിക്കും. രാത്രി 7.30-ന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെടും. ഞായറാഴ്ച രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. 14 സ്റ്റേഷനുകളില്‍ നിര്‍ത്തും. എട്ട് സ്ലീപ്പര്‍, ഏഴ് ജനറല്‍ കോച്ചുകളുണ്ടാകും.
കൊച്ചുവേളിയില്‍നിന്ന്(06042) ഞായറാഴ്ച വൈകിട്ട് 6.40-ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ ഏഴിന് മംഗളൂരു ജംഗ്ഷനിലെത്തും. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്,തിരൂര്‍, ഷൊര്‍ണൂര്‍,തൃശ്ശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ്സ്റ്റോപ്പ്.





