01
Jul 2025
Sun
01 Jul 2025 Sun
Auto driver dies in accident

തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. യാത്രികന് പരിക്ക്. മലപ്പുറം മങ്കട കര്‍ക്കിടകത്ത് ആണ് അപകടം. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ രാവിലെ പത്തോടെയാണ് സംഭവം. റോഡിന്റെ സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിലെ കവര്‍ നായ കടിച്ചുകീറുന്നത് കണ്ട വാഹന ഉടമ ഇതിനെ ഓടിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയമാണ് നായ റോഡിനു കുറുകെ ഓടിയത്. ഇതോടെ ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞു. ഡ്രൈവറിന്റെ തല റോഡില്‍ ശക്തിയായി ഇടിക്കുകയുമാണുണ്ടായത്.

അപകടം ഉണ്ടായ ഉടനെ തന്നെ നൗഫലിനെ നാട്ടുകാര്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

ALSO READ: മകളുടെ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ മരക്കൊമ്പ് തലയില്‍ വീണ യുവാവ് മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക