തൃശൂര്‍: ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനം എപ്രില്‍ 14 ലോക വൈജ്ഞാനിക ദിനമായി ആചരിക്കാന്‍ തീരുമാനമായതായി എസ് സി – എസ് ടി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. തൃശൂര്‍ പ്ലാസ ടവറില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഇ പി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെയും ജനാധിപത്യവും സംരക്ഷിക്കപ്പെടാന്‍ പൗരസമൂഹം ഡോക്ടര്‍ അംബേദ്കറെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. എസ്‌സി-എസ് ടി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ എ കെ സന്തോഷ് അധ്യക്ഷത വഹിച്ചു.
|
സംഘാടകസമിതി ഭാരവാഹികളായി സാധുജന പരിപാലന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വാസുദേവനെ ചെയര്‍മാനായും നിഷ രാജേഷ് ജനറല്‍ കണ്‍വീനറായും എന്‍ എ സുമേഷ് ട്രഷററായും സംഘാടക സമിതി കോഓഡിനേറ്ററായി എ കെ സന്തോഷിനെയും തിരഞ്ഞെടുത്തു. 51 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. കൃഷ്ണന്‍ എരഞ്ഞിക്കലാണ് മീഡിയ കോ ഓഡിനേറ്റര്‍.
അജിത നാരായണൻ, ടി കെ വാസു, അജി എം ചാലക്കേരി, എ എം ഗഫൂർ സംസാരിച്ചു’


