18
Jul 2023
Sat
18 Jul 2023 Sat

കൊച്ചി: ‘മാളികപ്പുറം’ സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ തഴഞ്ഞെന്ന ആരോപണവുമായി ബിജെപി നേതാക്കളും സം​ഘ്പരിവാർ അനുകൂല പ്രൊഫൈലുകളും രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇതിൽ പ്രതികരണവുമായി ദേവനന്ദ രംഗത്തെത്തി. ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കു മാത്രമേ അവാർഡ് ലഭിക്കൂ എന്നും ദേവനന്ദ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്ക് മാത്രമല്ലേ അവാർഡ് നൽകാൻ കഴിയൂ. അവാർഡ് കിട്ടിയ ആൾക്ക് എല്ലാ അഭിനന്ദനങ്ങളും. എന്റെ പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിന് മികച്ച നടനുള്ള അവാർഡ് കിട്ടിയതിലും ഒത്തിരി സന്തോഷം. ‘2018’ സിനിമയിൽ എന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു”- ദേവനന്ദ പറഞ്ഞു.

അതേസമയം, ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് സ്വന്തമാക്കിയത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം ‘വഴക്കി’ലെ പ്രകടനമാണ് തന്മയ സോളിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ‘പല്ലൊട്ടി നയന്‍റീസ് കിഡ്സ്‘ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്കാരം ലഭിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക