തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞുകൊന്നത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്ന് യുവതിയുടെ സഹോദരന്റെ മൊഴി. കേസില്‍ കുറ്റമേറ്റെടുത്ത പ്രതി ഹരികുമാര്‍ ആണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ മൊഴി മാറ്റിപ്പറഞ്ഞത്.
|
ഇതോടെ ശ്രീതുവിനെയും ഹരികുമാറിനെയും നുണപ്പരിശോധനയ്ക്കു വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചു. ജയില്‍ സന്ദര്‍ശനത്തിനെത്തിയ റൂറല്‍ എസ്പിയോടാണ് ഹരികുമാര്‍ സഹോദരിയാണ് മകളെ കിണറ്റിലെറിഞ്ഞതെന്നു വെളിപ്പെടുത്തിയത്. സഹോദരിയുമായുള്ള ബന്ധത്തിന് ദേവേന്ദു തടസ്സമായപ്പോള്‍ ഹരികുമാര്‍ കുട്ടിയെ കിണറ്റിലെറിഞ്ഞെന്നാണ് നിലവിലെ കേസ്.
ALSO READ: ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞുകൊന്ന രണ്ടുവയസ്സുകാരിയുടെ അമ്മയെ പോലീസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





