16
Feb 2024
Fri
16 Feb 2024 Fri

ബാലരാമപുരം: ഇൻ്റർലോക്ക് പാകി നവീകരിച്ച ടൗൺ വാർഡിലെ കെ വി ഹൗസ് റോഡ് വാർഡ് മെംബർ എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പൊതു ഫണ്ടിൽ നിന്നും 4,50,000 രൂപ മുടക്കിയാണ് കെ.വി ഹൗസ് റോഡ് നവീകരിച്ചത്. സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുവാനുള്ള സക്കീർ ഹുസൈൻ്റെ നാളിതുവരെയുള്ള പരിശ്രമങ്ങൾ ഏറെ അഭിനന്ദനം അർഹിക്കുന്നതാണെന്ന് കെ.വി ഹൗസ് നിവാസികൾ അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പതിനഞ്ച് വർഷക്കാലം ബിജെപി ഭരിച്ചിരുന്ന ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ ടൗൺ വാർഡിൽ എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച എം. സക്കീർ ഹുസൈൻ്റെ വിവേചനമില്ലാത്ത വികസന പ്രവൃത്തനങ്ങളാണ് ടൗൺ വാർഡിനെ വേറിട്ടതാക്കുന്നത്. ബിസ്മി ഹോട്ടൽ, സുപ്രിയ, പഴയകട ലൈനുകളിൽ 13,50,000 രൂപ മുടക്കി പുതിയ ഓട നിർമിച്ചും ഇൻ്റർലോക്ക് പാകിയും സുഗമമായ സഞ്ചാരത്തിന് ശാശ്വതമായ പരിഹാരം കാണാൻ വാർഡ് മെംബർക്കായി.

കെ.വി ഹൗസ് നിവാസികളോടൊപ്പം എസ് ഡി പി ഐ കോവളം മണ്ഡലം പ്രസിഡൻ്റ് ഷാഹിർ മാസ്റ്റർ, സെക്രട്ടറി ഷെഫീഖ് , എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഹാഷിം, സെക്രട്ടറി ഷാജി, ടൗൺ ബ്രാഞ്ച് സെക്രട്ടറി കമറുദ്ദീൻ ജോയിൻ്റ് സെക്രട്ടറി ഷംനാദ് , ബാലരാമപുരം വലിയ പള്ളി ജമാഅത്ത് പ്രസിഡൻ്റ് ഷാനവാസ് മൗലവി, മുബാറക്ക് എരുത്താവൂർ തുടങ്ങി നിരവധി പേർ ഉദ്ഘാടനത്തിൽ സംബന്ധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക