21
Jan 2026
Sun
21 Jan 2026 Sun
Bank officer drown in Muvattupuzha during picnic

ഉല്ലാസയാത്രയ്ക്കിടെ ബാങ്ക് ജീവനക്കാരി മുങ്ങിമരിച്ചു.തൃശ്ശൂര്‍ അഷ്ടമിച്ചിറ കിഴക്കിനൂട്ട് വീട്ടില്‍ സി.എം ശ്രദ്ധ (28) ആണ് മുവാറ്റുപുഴ പോത്താനിക്കാട് കാളിയാര്‍ പുഴയില്‍ മുങ്ങി മരിച്ചത്. കുഴിക്കാട്ടുശ്ശേരി കാത്തലിക് സിറിയന്‍ ബാങ്ക് ഉദ്യോഗസ്ഥയാണ് ശ്രദ്ധ. കാവക്കാട് റിസോര്‍ട്ടില്‍ വെളളിയാഴ്ചയാണ് ആറംഗ സംഘം താമസിക്കാനെത്തിയത്. മൂന്ന് കുട്ടികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ശ്രദ്ധ കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പുഴയില്‍ ഇറങ്ങി ശ്രദ്ധയെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറി. എറണാകുളം റെയില്‍വെ ഉദ്യോഗസ്ഥനായ കെ.എ ജിഷ്ണുവാണ് ഭര്‍ത്താവ്. മകന്‍: ദേവദത്ത്.

ALSO READ: വി എസിന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍