22
Aug 2025
Sun
22 Aug 2025 Sun
basheer bashi suhana basheer

സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ബഷീര്‍ ബഷിയും രണ്ട് ഭാര്യമാരും. ആദ്യ ഭാര്യ സുഹാനയുടെ അറിവോടെയും സമ്മതത്തോടെയുമാണ് രണ്ടാമത് മഷൂറയെ ബഷീര്‍ വിവാഹം ചെയ്യുന്നത്. ഇവര്‍ ഒരുമിച്ച് ഒരു വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നിലേറെ വ്‌ലോഗേര്‍സ് ഈ കുടുംബത്തെക്കുറിച്ച് സംസാരിച്ചു. സുഹാന സ്വാഭിമാനം കളഞ്ഞാണ് ഈ ബന്ധത്തില്‍ തുടരുന്നതെന്നാണ് ഇവരുടെ വിമര്‍ശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രിസ്ത്യന്‍ മതസ്ഥയായിരുന്നു സുഹാനയെ വിവാഹം ചെയ്തു മക്കളായ ശേഷമാണ് ബഷീര്‍ മഷൂറയെ വിവാഹം ചെയ്യുന്നത്. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സുഹാന ബഷീറിന്റെ തീരുമാനത്തെ അംഗീകരിച്ചു. മഷൂറയെ സ്വന്തം സഹോദരിയെ പോലെ സ്‌നേഹിക്കുകയും ചെയ്യുന്നു.

എന്നാല്‍ സുഹാന ആരാധകരില്‍ പലര്‍ക്കും വേദനയാണ്. സ്വന്തം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്ത് ഒരേ വീട്ടില്‍ കഴിയുന്നത് ഏത് സ്ത്രീക്കാണ് സഹിക്കാന്‍ പറ്റുകയെന്ന് ഇവര്‍ ചോദിക്കുന്നു. തനിക്കൊരു വിഷമവും ഇല്ലെന്ന് സുഹാന പല തവണ പറഞ്ഞെങ്കിലും സുഹാനയുടെ മുഖം വിഷമം കാണാമെന്നാണ് ആരാധകര്‍ പറയാറുള്ളത്. സുഹാന ഒടുവില്‍ പങ്കുവെച്ച വ്‌ലോഗിലെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സുഹാനയില്ലാതെ മഷൂറയും ബഷീറും വിദേശത്ത് പോയതിനെക്കുറിച്ച് സുഹാന വ്‌ലോഗില്‍ സംസാരിക്കുന്നുണ്ട്.

basheer bashi with suhana basheer

എന്താണ് സുഹാന മാത്രമേയുള്ളോയെന്ന് നിങ്ങളിപ്പോള്‍ വിചാരിക്കുന്നുണ്ടാകും. ഞാനും പിള്ളേരും മാത്രമേ വീട്ടിലുള്ളൂ. സര്‍പ്രൈസെന്ന് പറയണോ എന്നറിയില്ല. മഷുറയും ബഷിയും എബ്രുവും ബാങ്കോക്കിലാണ് ഗയ്‌സ്. എല്ലാം പെട്ടെന്നായിരുന്നു. ഞങ്ങള്‍ക്ക് പെട്ടെന്ന് ആഗ്രഹമൊക്കെ വന്നു. മഷുവിന്റെ സ്വന്തം ബ്രാന്‍ഡില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ വരികയാണ്. അപ്പോള്‍ എല്ലാവരും നമ്മളെ സപ്പോര്‍ട്ട് ചെയ്യണം. പ്ലാന്‍ ചെയ്ത് ഇന്നലെ രാത്രി തന്നെ അവര്‍ ഫ്‌ലൈറ്റ് കയറിയെന്നും സുഹാന പറഞ്ഞു.

സുഹാന പറഞ്ഞ ഈ ഭാഗം കട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. നിരവധി പേര്‍ മഷൂറയെയും ബഷീറിനെയും വിമര്‍ശിച്ചു.

‘കുറച്ചെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കില്‍ പിള്ളാരെയും വിളിച്ചു ഒറ്റക്കു പോയി ജീവിക്ക്’, സുഹാന എന്തിനാണ് മഷൂറയുടെ അടിമയായി ജീവിക്കുന്നത്, ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം സുഹാന പങ്കുവച്ച വിഡിയോയിക്ക് വരുന്ന കമന്റുകള്‍.

ആ വീട്ടില്‍ സുഹാനയ്ക്ക് ഭാര്യയുടെ സ്ഥാനമില്ല, സുഹാനയുടെ നിസഹായത കൊണ്ട് ബന്ധം തുടരുന്നു എന്നിങ്ങനെ കമന്റുകള്‍ വരുന്നുണ്ട്. നിങ്ങളുടെ ഉള്ളിലെ വിഷമം മുഖത്ത് കാണാം, സുഹാനയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടണം, നിങ്ങള്‍ക്ക് യൂട്യൂബ് റെവന്യൂ ഇല്ലേ മക്കളെയും കൊണ്ട് ഒറ്റയ്ക്ക് ജീവിച്ച് കൂടേ, ഒരു കണ്ടന്റില്ലെങ്കിലും നിങ്ങള്‍ക്ക് റെവന്യു കിട്ടാന്‍ ഞങ്ങള്‍ കുത്തിയിരുന്ന് കാണാം എന്നെല്ലാം കമന്റുകളുണ്ട്.

basheer bashi suhana mashoora

എന്നാല്‍ താന്‍ സന്തോഷവതിയാണെന്നും തനിക്ക് മറ്റ് വഴികള്‍ ഇല്ലാത്തത് കൊണ്ടല്ല ഈ ബന്ധത്തില്‍ തുടരുന്നതെന്നും സുഹാന ഒന്നിലേറെ തവണ വ്യക്തമാക്കിയാണ്. ക്രിസ്ത്യന്‍ മതസ്ഥയായിരുന്ന സുഹാന ബഷീറിനെ വിവാഹം ചെയ്ത് മതം മാറി. ഒരിക്കല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് സുഹാനയും ബഷീറും തുറന്ന് സംസാരിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ സുഹൃത്തുക്കളായിരുന്നു ഇവര്‍. ബോള്‍ഗാട്ടിയിലേക്കും വല്ലാര്‍പാടത്തേക്കും പോകുന്ന ബോട്ടില്‍ ബഷീര്‍ കപ്പലണ്ടി വില്‍ക്കാറുണ്ടായിരുന്നു. ആ യാത്രകളിലാണ് ബഷീര്‍ സുഹാനയെ കാണുന്നതും പ്രണയിക്കുന്നതും പിന്നീട് വിവാഹത്തിലേക്കെത്തുന്നതും.

പുതിയ വീഡിയോയെ കുറിച്ച് ഷഫീന ബീവി എന്ന യൂട്യൂബറും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. മഷൂറയെ നമ്മളെല്ലാവരും കുറ്റപ്പെടുത്തും. ഒരിക്കലും മഷൂറ തെറ്റുകാരിയല്ല. അവര്‍ക്ക് ജീവിക്കേണ്ടേ. അവര്‍ വിവാഹം ചെയ്തിരിക്കുന്നത് ഭാര്യയുള്ള ഒരുത്തനെയാണെങ്കിലും അവന്‍ പറഞ്ഞ് കൊടുത്തിരിക്കുന്നത് ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് നിന്നെയാണെന്നാണ്. അതിന് തെളിവല്ലേ ഇത്. ഒന്നുകില്‍ യാത്ര പോകുമ്പോള്‍ എല്ലാവരുമായി പോകുക.

അല്ലെങ്കില്‍ പോകാതിരിക്കുക. അങ്ങനെയൊരു സോഫ്റ്റ് കോര്‍ണര്‍ മഷൂറ കാണിക്കേണ്ട ആവശ്യമെന്താണ്. മഷൂറയ്ക്ക് അവനെയും കൊണ്ട് പുറത്ത് പോകണമെന്ന് തോന്നി. പോയി. ഇതേ നടക്കൂ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ അടിക്കാന്‍ കേറി. സുഹാനയുള്‍പ്പെടെ എന്നെ പറഞ്ഞിട്ടുണ്ട്. കമന്റോളികളുടെ കമന്റൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് സുഹാന പറഞ്ഞത്.

basheer bashi suhana mashoora family vlog

ബഷീര്‍ ബഷി എന്ന വ്യക്തിക്ക് ഇത് മൂന്നാമത്തെ പെണ്ണാണ്. രണ്ടാമത്തെ പെണ്‍കുട്ടി തുറന്ന് പറഞ്ഞിട്ട് പോലും സുഹാന നിശബ്ദയായി. സുഹാന യഥാര്‍ത്ഥത്തില്‍ വിക്ടിം ആണ്. മറ്റാരും വിക്ടിം ആക്കിയതല്ല. സ്വയം എടുത്ത് വെച്ചിരിക്കുന്ന മൂടുപടമാണ്. ഇതില്‍ യഥാര്‍ത്ഥ കള്ളന്‍ ബഷീര്‍ ആണ്. ആ രണ്ട് പെണ്ണുങ്ങളും ഇരകളാണ്. രണ്ടാമത്തവളോട് അമിത സ്‌നേഹവും വാത്സല്യവും കാണിക്കുന്നതിന് കാരണം അവള്‍ വന്ന ശേഷമാണ് സോഷ്യല്‍ മീഡിയ വഴിയുള്ള സമ്പാദ്യം ഉണ്ടായതും. മൂത്തവളും ഇളയവളും തന്നേ സ്‌നേഹിക്കാനും നന്നാക്കാനും മത്സരിക്കുന്നു. സുഭിക്ഷമായ ജീവിതം. അതില്‍ കൂടെ വരുമാനം. നല്ല റിച്ച് ലൈഫ്. നല്ല പെണ്ണുങ്ങളെ സ്‌നേഹം നടിച്ച് പറഞ്ഞ് പറ്റിച്ച് വഞ്ചിച്ച ഒരുത്തനാണ് ബഷീറെന്നും ഷഫീന ബീവി കുറ്റപ്പെടുത്തി.

എന്നാല്‍, സന്തോഷമായി ജീവിക്കുന്ന ഒരു കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്തിനാണ് എന്ന ചോദ്യവുമായി നിരവധി ആരാധകര്‍ എത്തുന്നുണ്ട്.

English News Summary:
Suhana Basheer faces criticism for her lifestyle choices in recent vlogs. The negativity stems from perceptions about her relationship with Mashura and Basheer Bashi.