27
Apr 2025
Sun
27 Apr 2025 Sun
raped

ലഖ്‌നോ: കല്യാണത്തിന് മെഹന്തി ഇടാന്‍ എത്തിയ ബ്യൂട്ടീഷ്യനെ കാറിനുള്ളിലിട്ട് കുത്തിക്കൊന്നു. (Beautician killed inside a car in Lucknow)  ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വികാസ്, ആദര്‍ശ്, അജയ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെയും സഹോദരിയെയും ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്.

വിവാഹത്തിന് മെഹന്തി ഇടുന്നതിന് വേണ്ടി സുധാന്‍ഷു എന്ന വ്യക്തിയാണ് യുവതിയെയും യുവതിയുടെ സഹോദരിയെയും വിളിച്ച് വരുത്തിയത്. ഇവരെ കാറില്‍ വിളിക്കാന്‍ പോയത് വികാസും, ആദര്‍ശും, അജയും അടങ്ങുന്ന സംഘം ആയിരുന്നു.

രാത്രി വളരെ വൈകി ജോലി പൂര്‍ത്തിയാക്കിയ യുവതികളെ കാറില്‍ തിരിച്ച് കൊണ്ട് പോയി വിടുന്നതിനിടെയാണ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത്. ബഹളത്തിനിടെ വാഹനം ഡിവൈഡറില്‍ ഇടിച്ചു മറിയുകയുമായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ ഓടി കൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

അതേസമയം, ഈ വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കി കളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പൊലീസിനോട് പറഞ്ഞു. ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് തന്നെയും സഹോദരിയെയും അവര്‍ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്നും, സഹോദരി എതിര്‍ത്തപ്പോള്‍, അജയ് എന്ന് പേരുള്ള ഒരാള്‍ അവളുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നും സഹോദരി മൊഴി നല്‍കി.

സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. അന്വേഷണത്തില്‍ വികാസ്, ആദര്‍ശ് എന്നീ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജയ്യെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.