06
Jul 2024
Sun
06 Jul 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ (ബിഎസ്പി) തമിഴ്‌നാട് അധ്യക്ഷന്‍ കെ.ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി വനിതാ നേതാവ് അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയും ബി.ജെ.പി വനിതാനേതാവുമായ അഞ്ജലൈ ആണ് പിടിയിലായത്. നോര്‍ത്ത് ചെന്നൈയിലെ ജില്ലാനോതാവായിരുന്ന അഞ്ജലൈ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒളിവിലായിരുന്നു. അഞ്ജലൈക്ക് പുറമെ അണ്ണാ ഡി.എം.കെ കൗണ്‍സിലര്‍ അഡ്വ. ഹരിഹരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബി.ജെ.പി നോര്‍ത്ത് ചെന്നൈ ജില്ലാ വനിതാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു അഞ്ജലൈ. കൊലപാതകത്തില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ അഞ്ജലൈയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇവര്‍ക്കെതിരേ പത്തോളം സ്റ്റേഷനുകളില്‍ അഞ്ജലൈക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് പത്ത്‌ലക്ഷം രൂപ ആഞ്ജലൈ കൈമാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പുറമെ കൊലപാതകം നടത്താനെത്തിയ പ്രതികള്‍ക്ക് താമസസൗകര്യവും ഇവര്‍ ഒരുക്കി.

ജൂലൈ അഞ്ചിന് ചെന്നൈയിലെ പെരമ്പൂരിലെ വീട്ടിന് സമീപത്ത് വെച്ചായിരുന്നു ആംസ്‌ട്രോങ്ങിനെ ആറ് അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ ഒരു സംഘം ആംസ്‌ട്രോങ്ങിനെ കത്തികൊണ്ട് ആക്രമിക്കുകയും റോഡില്‍ വെച്ച് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊലപാതകകേസില്‍ ഇതുവരെ 15 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ ഗുണ്ടാ തലവന്‍ തിരുവെങ്കിടം (33) പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തിന് മുന്നോടിയായി തിരുവെങ്കടത്ത് ആംസ്‌ട്രോങ്ങിനെ ദിവസങ്ങളോളം പിന്തുടര്‍ന്നിരുന്നതായും സ്ഥിരമായി നിരീക്ഷണം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.

BJP functionary held in Armstrong murder

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക