തിരുവനന്തപുരം: ബി.ജെ.പിയിലെ തമ്മിലടിയില്‍ ഇന്നലെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന വനിത നേതാവ് ഇന്ന് തിരിച്ച് വീണ്ടും ബി.ജെ.പിയില്‍. തിരുവനന്തപുരം പൂജപ്പുര വാര്‍ഡ് മുന്‍ ബിജെപി കൗണ്‍സിലര്‍ ഡോ. ബി. വിജയലക്ഷ്മിയാണ് രണ്ടുദിവസത്തിനിടെ രണ്ട് തവണ പാര്‍ട്ടി മാറി റെക്കോഡിട്ടത്.
|
മുതിര്‍ന്ന ബിജെപി നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ വിജയലക്ഷ്മി ഇന്നലെ ഡിസിസി ആസ്ഥാനത്ത് വെച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡി.സി.സി പ്രസിഡന്റ് എന്‍. ശക്തന്‍ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. കെ മുരളിധരന്‍, ടി. ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, പി.കെ. വേണുഗോപാല്‍, കെ.പി. അജിത് ലാല്‍, കമ്പറ നാരായണന്‍, നാരായണന്‍കുട്ടി, കൊഞ്ചിറവിള വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു.
ഇതിനിടെയാണ് ഇന്ന് തിരുമലയില്‍ നടന്ന ബി.ജെ.പി പൊതുയോഗത്തില്‍ ഡോ. ബി. വിജയലക്ഷ്മി പങ്കെടുത്തത്. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രസംഗിക്കുന്ന പരിപാടിയില്‍ വേദിയില്‍ തന്നെ വിജയലക്ഷ്മിക്ക് സ്ഥാനം നല്‍കി.


