തമിഴ്നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ശിവഗംഗ സ്വദേശിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ ശെൽവകുമാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു ശെൽവ കുമാർ കൊല്ലപ്പെട്ടത്.
|
അക്രമികളെ പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തിന് നേതൃത്വം നൽകിയതായി ശിവഗംഗ താലൂക്ക് പോലീസ് അറിയിച്ചു. തന്റെ ഇഷ്ടിക നിർമാണ ഫാക്ടറിയിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ശെൽവകുമാറിനെ അജ്ഞാതർ വെട്ടിക്കൊന്നത്.
വഴിയാത്രക്കാരാണ് വെട്ടേറ്റ് കിടന്ന ബിജെപി നേതാവിനെ കണ്ടതും വിവരം പോലീസിനെ അറിയിച്ചതും. പോലീസ് എത്തുമ്പോഴൊക്കെും മരണം സംഭവിച്ചിരുന്നു.
രാജസ്ഥാനിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു; കൈകാലുകൾ അടിച്ചൊടിച്ചു
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





