ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിംഗ് പാര്‍ട്ടിവിട്ടു. രാജിക്കത്ത് അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു. (bjp mp Ajay pratap singh left the party)
|
സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ ബിജെപി വന്‍ തോതിലുള്ള അഴിമതി നടത്തിയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അവകാശപ്പെട്ടു. അഴിമതിക്കാര്‍ക്ക് ബിജെപിയില്‍ സംരക്ഷണം ലഭിക്കുന്നു. രാഷ്ട്രീയ കച്ചവടക്കാരുടെ ആലയമായി പാര്‍ട്ടി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിദ്ധി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടയാളായിരുന്നു അജയ് പ്രതാപ് സിംഗ്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ അജയ് പ്രതാപ് സിംഗിനെ 2018 മാര്‍ച്ചിലാണ് പാര്‍ട്ടി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





