കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ബിജെപിയുടെ പ്രതിനിധിക്ക് വിജയം.
|
കോഴിക്കോട് മാഗ്‌കോം ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ എ.കെ അനുരാജ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ ബിജെപിക്ക് പ്രാതിനിധ്യം കിട്ടുന്നത്.
വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനറല്‍ കാറ്റഗറിയിലാണ് അനുരാജ് വിജയിച്ചത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും എതിര്‍പ്പിനെ മറികടന്നാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഉള്‍പ്പെട്ട അനുരാജ് തെരഞ്ഞെടുക്കപ്പെടുന്നത്.
സിൻഡിക്കേറ്റിലെ 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ ഇടതു പ്രതിനിധികൾ വിജയിച്ചു. രണ്ടു വീതം സീറ്റുകളിൽ കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പ്രതിനിധികളും ജയിച്ചു. ഡോ.ടി മുഹമ്മദ് സലീം, പി പി സുമോദ്, ഡോ. കെ മുഹമ്മദ് ഹനീഫ, പി സുശാന്ത്, ഡോ. പി റഷീദ് അഹമ്മദ്, ഡോ. കെ പ്രദീപ്കുമാര്‍, എം പി ഫൈസല്‍, പി മധു, ഇ അബ്ദുറഹീം, സി പി ഹംസ, ടി ജെ മാര്‍ട്ടീന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.


