23
Jul 2025
Fri
23 Jul 2025 Fri
BJP State office bearers announced

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ഇ കൃഷ്ണദാസ് ട്രഷററാകും. മേഖലാ അധ്യക്ഷന്‍മാരായി കെ ശ്രീകാന്ത്, വി ഉണ്ണികൃഷ്ണന്‍, എ നാഗേഷ്, എന്‍ ഹരി, ബി ബി ഗോപകുമാര്‍ എന്നിവരെയും നിയോഗിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോ.കെ എസ് രാധാകൃഷ്ണന്‍ (എറണാകുളം), സി.സദാനന്ദന്‍ (കണ്ണൂര്‍), പി സുധീര്‍ (തിരുവനന്തപുരം), സി കൃഷ്ണകുമാര്‍ (പാലക്കാട്), ബി.ഗോപാലകൃഷ്ണന്‍ (തൃശ്ശൂര്‍), ഡോ.അബ്ദുള്‍ സലാം (തിരുവനന്തപുരം), ആര്‍ ശ്രീലേഖ(തിരുവനന്തപുരം), കെ സോമന്‍ (ആലപ്പുഴ), കെ കെ അനീഷ് കുമാര്‍ (തൃശൂര്‍), ഷോണ്‍ ജോര്‍ജ് (കോട്ടയം) എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.

സെക്രട്ടറിമാര്‍: അശോകന്‍ കുളനട (പത്തനംതിട്ട), കെ രഞ്ജിത്ത് (കണ്ണൂര്‍), രേണു സുരേഷ് (എറണാകുളം), വി വി രാജേഷ് (തിരുവനന്തപുരം), പന്തളം പ്രതാപന്‍ (ആലപ്പുഴ), ജിജി ജോസഫ് (എറണാകുളം), എം വി ഗോപകുമാര്‍ (ആലപ്പുഴ), പൂന്തുറ ശ്രീകുമാര്‍ (തിരുവനന്തപുരം), പി ശ്യാംരാജ് (ഇടുക്കി), എം പി.അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം).

ഓഫിസ് സെക്രട്ടറി – ജയരാജ് കൈമള്‍ (തിരുവനന്തപുരം) സോഷ്യല്‍ മീഡിയ കണ്‍വീനര്‍ – അഭിജിത്ത് ആര്‍ നായര്‍ (ഇടുക്കി). മുഖ്യ വക്താവ് – ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ (കോഴിക്കോട്). മീഡിയ കണ്‍വീനര്‍- സന്ദീപ് സോമനാഥ് (കോട്ടയം). സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ – അഡ്വ.വി.കെ.സജീവന്‍ (കോഴിക്കോട്).

ALSO READ: പ്രതീഷ് വിശ്വനാഥ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍; എതിര്‍പ്പറിയിച്ച് ഗ്രൂപ്പും വിട്ട് അബ്ദുല്ലക്കുട്ടി