ലഖ്‌നോ: ബിജെപിയുടെ വര്‍ഗീയ വിഭജന രാഷ്ട്രീയത്തിന് ശക്തമായ തിരിച്ചടി നല്‍കി ഫൈസാബാദിലെ ജനത. ( BJP trailing in Faizabad where Ram Mandir is located )ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിച്ച അയോധ്യ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ ബിജെപി 20,000ലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്.
|
സമാജ്‌വാദി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് മണ്ഡലത്തില്‍ പ്രധാന മല്‍സരം. സമാജ് വാദി പാര്‍ട്ടിയുടെ അവദേശ് പ്രസാദ് ബിജെപിയുടെ ലല്ലു സിങിനെക്കാള്‍ 20,279 വോട്ടുകള്‍ക്ക് മുന്നിലാണ്. രാമക്ഷേത്ര നിര്‍മാണത്തെ ബിജെപി ഈ തിരഞ്ഞെടുപ്പില്‍ വലിയ അജണ്ടയായി ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു. ക്ഷേത്ര ഉദ്ഘാടനം നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി വെറും രാഷ്ട്രീയ പരിപാടി ആക്കി മാറ്റുകയും ചെയ്തു. മതത്തെ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുന്ന ഈ നീക്കത്തെ എതിര്‍ത്ത് പ്രമുഖ സന്യാസിമാരും രംഗത്തെത്തിയിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





