25
Dec 2025
Thu
25 Dec 2025 Thu
bajpe kinnigoli

മംഗളൂരു: ദക്ഷിണ കന്നഡയിലെ ബജ്പെ, കിന്നിഗോളി ടൗണ്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. ബുധനാഴ്ചയായിരുന്നു വോട്ടെണ്ണല്‍ നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല് വര്‍ഷം മുമ്പ് ബജ്പെ, കിന്നിഗോളി ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകളായി ഉയര്‍ത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഡിസംബര്‍ 21-ന് നടന്നത്.

ബജ്പെ ടൗണ്‍ പഞ്ചായത്ത് (ആകെ സീറ്റുകള്‍: 19)

ബിജെപി: 11 സീറ്റുകള്‍

കോണ്‍ഗ്രസ്: 4 സീറ്റുകള്‍

എസ്.ഡി.പി.ഐ (SDPI): 3 സീറ്റുകള്‍

സ്വതന്ത്രര്‍: 1 സീറ്റ്

59 സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. അഞ്ചാം വാര്‍ഡില്‍ ഗുല്‍സന്‍ കരീം, ആറാം വാര്‍ഡില്‍ വീണ ഡിസൂസ, ഏഴാം വാര്‍ഡില്‍ ആയിശ ബജ്പെ എന്നിവരാണ് വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍. മംഗളൂരു മിനി വിധാന്‍ സൗധയിലാണ് വോട്ടെണ്ണല്‍ നടന്നത്.

sdpi bajpe

കിന്നിഗോളി ടൗണ്‍ പഞ്ചായത്ത് (ആകെ സീറ്റുകള്‍: 18)

ബിജെപി: 10 സീറ്റുകള്‍

കോണ്‍ഗ്രസ്: 8 സീറ്റുകള്‍

മത്സരരംഗത്തുണ്ടായിരുന്നവര്‍: 42 സ്ഥാനാര്‍ത്ഥികള്‍. കിന്നിഗോളി ടൗണ്‍ പഞ്ചായത്ത് ഓഫീസിലാണ് വോട്ടെണ്ണല്‍ നടന്നത്.

ബജ്പെ, മലവൂര്‍ ഗ്രാമപഞ്ചായത്തുകള്‍ സംയോജിപ്പിച്ചാണ് 2021-ല്‍ ബജ്പെ ടൗണ്‍ പഞ്ചായത്ത് രൂപീകരിച്ചത്. കിന്നിഗോളി, മെന്നബെട്ടു, കട്ടീല്‍ ഗ്രാമപഞ്ചായത്തുകള്‍ ലയിപ്പിച്ചാണ് കിന്നിഗോളി ടൗണ്‍ പഞ്ചായത്ത് നിലവില്‍ വന്നത്.

വിജയത്തെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ബജ്പെയിലും കിന്നിഗോളിയും ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ദക്ഷിണ കന്നഡ എംപി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട, ബിജെപി ജില്ലാ പ്രസിഡന്റ് സതീഷ് കുമ്പള തുടങ്ങിയവര്‍ വിജയാഘോഷത്തില്‍ പങ്കെടുത്തു.