22
Nov 2025
Sat
22 Nov 2025 Sat
bjp worker kasaragod dies

ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചതിന് പിന്നാലെ യുവാവിന് ദാരുണാന്ത്യം. മഞ്ചേശ്വരം, ബായാര്‍, ചേരാല്‍ റംബായ്മൂല ഹൗസിലെ പരേതനായ ജയ- കമല ദമ്പതികളുടെ മകന്‍ പ്രശാന്ത് (32) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭക്ഷണം കഴിച്ച് ഛര്‍ദ്ദിച്ചതിന് പിന്നാലെ മൂക്കിലൂടെയും വായിലൂടെയും രക്തം വന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ആദ്യം ഉപ്പയിലെ ആശുപത്രിയിലും പിന്നീട് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോണ്‍ക്രീറ്റ് ജോലിക്കാരനായിരുന്ന പ്രശാന്ത് ബി ജെ പി പ്രവര്‍ത്തകനായിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മഹേഷ്, പുനിത്, അക്ഷത എന്നിവര്‍ പ്രശാന്തിന്റെ സഹോദരങ്ങളാണ്.