06
Jun 2024
Sun
06 Jun 2024 Sun
bones believed to be of murdered Bangladesh MP recovered from canal

കൊല്‍ക്കത്ത: ഹണിട്രാപ്പില്‍ കുടുക്കി കൊല്‍ക്കത്തയിലെത്തിച്ചു ക്രൂരമായി കൊലപ്പെടുത്തിയ ബംഗ്ലാദേശ് എംപി അന്‍വാറുല്‍ അസിം അനാറിന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കനാലില്‍ നിന്ന് കണ്ടെടുത്തു. കാശിപ്പൂര്‍ മേഖലയിലെ കനാലില്‍ നിന്നാണ് ഞായറാഴ്ച അസ്ഥികള്‍ കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ വച്ച് എംപിയെ കൊലപ്പെടുത്തിയ ശേഷം നേപ്പാളിലേക്ക് രക്ഷപ്പെട്ട പ്രതി സിയാം ഹുസയ്‌നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അസ്ഥികള്‍ കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതിയും അന്‍വാറുല്‍ അസീമിന്റെ ബിസിനസ് പങ്കാളിയുമായ അഖ്തറുസ്സമാന്‍ യുഎസ് പാസ്‌പോര്‍ട്ടില്‍ നേപാള്‍ വഴി യുഎസിലേക്ക് കടന്നിരുന്നു.

മെയ് 12നാണ് ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് എംപിയായ അന്‍വാറുല്‍ അസീം കൊല്‍ക്കത്തയിലെത്തിയത്. മെയ് 17ന് അദ്ദേഹവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നുവെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷത്തില്‍ കൊല്‍ക്കത്തയിലെ ന്യൂ ടൗണിലെ ഫ്‌ളാറ്റില്‍ വച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും മൃതദേഹം തൊലിയുരിച്ച് 80 കഷ്ണങ്ങളാക്കി മഞ്ഞള്‍പ്പൊടി വിതറി മൃതദേഹഭാഗങ്ങള്‍ ഒഴിവാക്കിയെന്നും പോലീസ് കണ്ടെത്തി. വിവിധ മേഖലകളിലായാണ് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

ബംഗ്ലാദേശി മോഡലായ ശിലാസ്തി റഹ്‌മാനാണ് അന്‍വാറുല്‍ അസീമിനെ ഹണിട്രാപ്പില്‍ കുടുക്കി കൊല്‍ക്കത്തയില്‍ എത്തിച്ചതെന്നും പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതക ശേഷം മോഡലും പ്രധാന പ്രതിയായ അമാനുല്ലാ ഖാനുമടക്കമുള്ളവര്‍ ഇന്ത്യ വിടുകയുമായിരുന്നു. ശിലാസ്തി റഹ്‌മാനിപ്പോള്‍ ബംഗ്ലാദേശ് പോലീസിന്റെ കസ്റ്റഡിയിലാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക