13
Dec 2024
Sun
13 Dec 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിർമയി തിരിച്ചെത്തിയ ബോ​ഗയ്ൻവില്ല ഒടിടിയിലേക്ക്. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. സോണി ലിവിലൂടെ ഡിസംബര്‍ 13 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നു അണിയറ പ്രവര്ത്തകര് അറിയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭീഷ്മപര്‍വത്തിനുശേഷം അമല്‍ നീരദ് സംവിധാനംചെയ്യുന്ന സിനിമയാണ് ബോഗയ്ന്‍വില്ല. അഭിനേതാക്കളുടെ വേറിട്ട ലുക്കാണ് സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന മറ്റൊരുഘടകം.

കറുപ്പിലും ചുവപ്പിലുമെത്തിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനുപുറകെ എത്തിയ വിനായക് ശശികുമാര്‍ രചിച്ച ‘സ്തുതി’ ഗാനവും വളരെപ്പെട്ടെന്നുതന്നെ യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംനേടി. റഫീക്ക് അഹമ്മദിന്റെ വരികളില്‍ മധുവന്തി നാരായണന്‍ ആലപിച്ച ‘മറവികളെ പറയൂ…’എന്ന ഗാനവും പ്രേക്ഷക സ്വീകാര്യതനേടിയിട്ടുണ്ട്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.

Bougainvillea OTT release date announced Jyothirmayi re entry

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ജ്യോതിര്‍മയിയും പ്രധാനവേഷത്തിലുണ്ട്.

ഷറഫുദ്ദീന്‍, വീണാ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ക്രൈംത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഭീഷ്മപര്‍ വത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിച്ച ആനന്ദ് സി. ചന്ദ്രനാണ് ബോഗയ്ന്‍വില്ലയുടെ ക്യാമറ മാൻ. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും ഉദയ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ എഡിറ്റിങ് വിവേക് ഹര്‍ഷന്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറാ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍.

 

എഡിറ്റർ: വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ

സൗണ്ട് ഡിസൈൻ: തപസ് നായക്.
കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്.
മേക്കപ്പ്: റോണക്സ് സേവ്യർ.
കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്.
അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ.

ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ.
സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ.
പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ

എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ.
അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ.
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ.
സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം.
പിആർഒ: ആതിര ദിൽജിത്ത്

പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.

Bougainvillea Movie OTT Release date out