ചെന്നൈ: സർവ്വ ബോക്‌സോഫീസ് റെക്കോഡുകളും തിരുത്തി കുറിക്കാൻ പുഷ്പ-2 ദി റൂള്‍. വലിയ ഹൈപ്പില്‍ എത്തിയ ചിത്രം ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ റിലീസ് ദിന കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ ( ഡിസംബര്‍ 5) ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ ബോക്‌സോഫീസില്‍നിന്ന് മാത്രം 175.1 കോടി വാരിക്കൂട്ടി എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
|

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ ആണ് ഇത്. ഇതോടെ അടുത്തിടെ റീലീസ് ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡും പുഷ്പ 2 മറികടന്നു. ഓവര്‍സീസ് കളക്ഷന്‍ ഉള്‍പ്പെടെ നിര്‍മാതാക്കള്‍ പുറത്തുവിട്ടേക്കാവുന്ന ഔദ്യോഗിക കണക്ക് ഇതിനേക്കാള്‍ ഏറെയായിരിക്കും. എല്ലാം കൂട്ടുണത്തോടെ ആദ്യദിന കളക്ഷന്‍ 200 കോടി കടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ ബോക്‌സോഫീസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായാണ് പ്രദര്‍ശനത്തിനെത്തിയത്. നാലാം തീയതിയിലെ പണമടച്ചുള്ള പ്രീമിയര്‍ ഷോകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഒന്നാം ദിവസം 175.1 കോടി രൂപ ചിത്രം നേടിയെന്ന് ട്രാക്കിംഗ് വെബ്‌സൈറ്റ് സാക്‌നില്‍കിനെ ഉദ്ധരിച്ച് ആണ് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രാപ്രദേശ്, തെലങ്കാന, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രത്യേക പ്രീമിയര്‍ ഷോകള്‍ വഴി മാത്രം 10.1 കോടി രൂപ ചിത്രം നേടി.

തെലുങ്കിലാണ് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. 85 കോടിയാണ് ചിത്രം ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്ന് നേടിയത്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. ഇതോടെയാണ് ഷാരൂഖ് ഖാന്റെ ജവാന്റെ 64 കോടിയുടെ റെക്കോര്‍ഡ് മറികടന്നത്. തമിഴില്‍ നിന്നും ആദ്യ ദിനം ഏഴ് കോടി കിട്ടി. മലയാളത്തില്‍ നിന്നും അഞ്ച് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ആണ് ചിത്രം നേടിയത്.
അതേസമയം റിലീസ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചത് വിവാദമായിരുന്നു. ഹൈദരാബാദിൽ ആണ് സംഭവം. ഇതിൻ്റെ പേരിൽ നടനെതിരെ കേസുണ്ട്.
സിനിമ പ്രദര്‍ശനം തുടങ്ങിയിരിക്കെ ചിത്രം കാണാനെത്തിയ അല്ലു അര്‍ജുന്റെ അടുത്തേക്ക് ആരാധകര്‍ കുതിച്ചെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ദില്‍സുഖ് നഗര്‍ സ്വദേശിയായ രേവതി ആണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും അവരുടെ രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് ഇവര്‍ ശിനിമ കാണാനെത്തിയത്. രേവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ പിന്നീട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും ഗുരുതരാവസ്ഥയില്‍ തുടരുകയും ചെയ്‌തെങ്കിലും രേവതി മരണത്തിന് കീഴടങ്ങി.
box office Day 1 Allu Arjun Pushpa win 175 crore


