14
Jul 2025
Fri
14 Jul 2025 Fri
boy ends life after seeing dead mother in dream

മൂന്നുമാസം മുമ്പ് അമ്മ മരിച്ച 16കാരന്‍ ജീവനൊടുക്കി. കഴിഞ്ഞ ദിവസം കുട്ടിയുടെ സ്വപ്‌നത്തിലെത്തിയ അമ്മ തനിക്കരികിലേക്ക് വരാന്‍ മകനോട് ആവശ്യപ്പെടുകയും ഇതനുസരിച്ച് തൂങ്ങിമരിക്കുകയുമായിരുന്നു. മഹാരാഷ്ട്രയിലെ സോളാപുരിലാണ് സംഭവം. ശിവശരണ്‍ ഭുടാലി തല്‍കോടിയെന്ന വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്. അമ്മാവന്‍ വീട്ടില്‍ വച്ചാണ് കുട്ടി തൂങ്ങിമരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നായിരുന്നു ശിവശരണിന്റെ അമ്മ മൂന്നു മാസം മുമ്പ് മരിച്ചത്. ഇതിനു പിന്നാലെ കടുത്ത ദുഖത്തിലായിരുന്നു കുട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞാന്‍ ശിവരണ്‍. എനിക്ക് ജീവിക്കണ്ടാത്തതിനാലാണ് മരിക്കുന്നത്. എന്റെ അമ്മ പോയപ്പോള്‍ ഞാനും പോവേണ്ടതായിരുന്നു. എന്നാല്‍ എന്റെ അമ്മാവന്റെയും മുത്തശ്ശിയുടെയും മുഖങ്ങള്‍ കണ്ടതിനാല്‍ എനിക്കതിനു കഴിഞ്ഞിരുന്നില്ല. ഇന്നലെ എന്റെ അമ്മ സ്വപ്‌നത്തില്‍ വന്നതാണ് എന്റെ മരണ കാരണം. അമ്മ എന്നോട് എന്താണ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നതെന്നു ചോദിക്കുകയും കൂടെച്ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നെ ഒരുപാട് പിന്തുണച്ചതിനാല്‍ അമ്മാവനോടും അമ്മൂമ്മയോടും ഒരുപാട് നന്ദിയുണ്ട്. അവര്‍ എന്നെ ഏറെ ലാളിച്ചിരുന്നു. എന്നാണ് കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.

അമ്മൂമ്മയെ തന്റെ അച്ഛനൊപ്പം താമസിപ്പിക്കരുതെന്ന അഭ്യര്‍ഥനയും ശിവശരണ്‍ അമ്മാവനോട് നടത്തിയിട്ടുണ്ട്. അമ്മാവാ, ഞാന്‍ മരിക്കുകയാണ്. ഞാന്‍ പോയിക്കഴിഞ്ഞും എന്റെ സഹോദരിയെ സന്തോഷവതിയാക്കണം. എല്ലാവരും സ്വന്തം കാര്യങ്ങള്‍ നോക്കണം. എന്റെ മാതാപിതാക്കള്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ അമ്മാവന്‍ എനിക്കു വേണ്ടി ചെയ്തിട്ടുണ്ടെന്നും ശിവശരണ്‍ കുറിപ്പില്‍ പറയുന്നു. കുടുംബക്കാര്‍ തന്നെ വിളിക്കുന്ന ഓമനപ്പേരെഴുതി ഒപ്പും വച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

പത്താം ക്ലാസ് പരീക്ഷയില്‍ 92 ശതമാനം മാര്‍ക്ക് വാങ്ങിയ ശിവശരണ്‍ നീറ്റ് പരീക്ഷയ്ക്കുള്ള ഒരുക്കവും നടത്തിവരികയായിരുന്നു. ഡോക്ടറാവണമെന്നതായിരുന്നു ശിവശരണിന്റെ ആഗ്രഹം.

ALSO READ: രണ്ട് സഹോദരങ്ങള്‍ 15കാരിയെ ബലാല്‍സംഗം ചെയ്തു; ഗര്‍ഭിണിയായപ്പോള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക