ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം. വെറുതെവിടണമെന്ന് കരഞ്ഞപേക്ഷിച്ചിട്ടും കേള്‍ക്കാതെ കുട്ടിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കുകയും ചെയ്തു. അതിക്രമ വീഡിയോ പകര്‍ത്തിയ അക്രമികള്‍ ഇത് സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിക്കുകയും വീഡിയോയില്‍ കാണുന്ന അക്രമികളില്‍ ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏപ്രില്‍ 20നാണ് അക്രമം നടന്നത്.(boy thrashed stripped naked tied brick to genitals in UP)
|
കാണ്‍പൂരിലെ മല്‍സരപ്പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനത്തില്‍ പഠിക്കുന്നവരാണ് അക്രമികളും മര്‍ദ്ദനത്തിനിരയായ കുട്ടിയും. അക്രമികളില്‍ പെട്ട രണ്ടുപേരില്‍ നിന്ന് മര്‍ദ്ദനത്തിനിരയായ ആണ്‍കുട്ടി 20000 രൂപ കടംവാങ്ങിയിരുന്നു. ഈ പണം ഓണ്‍ലൈന്‍ ഗെയിമിലൂടെ നഷ്ടമാവുകയും ചെയ്തു. പണം തിരികെ നല്‍കാനാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.
ജോലി കിട്ടി കഴിഞ്ഞ് പണം നല്‍കാമെന്നും തന്നെ വെറുതെവിടണമെന്നും ആണ്‍കുട്ടി സംഘത്തോട് കൈകൂപ്പി കരഞ്ഞപേക്ഷിച്ചിരുന്നു. എന്നാല്‍ ഇരയുടെ അപേക്ഷ അവഗണിച്ച സംഘം മര്‍ദ്ദനം തുടരുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു. രണ്ടു ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പണം നല്‍കാതെ വന്നതോടെ അക്രമികള്‍ വീഡിയോ പുറത്തുവിടുകയും ചെയ്തു. തനയ് ചൗരസ്യ, അഭിഷേക് വര്‍മ, യോഗേഷ് വിശ്വകര്‍മ, സഞ്ജീവ് കുമാര്‍ യാദവ്, ഹര്‍ ഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





