28
Aug 2024
Mon
28 Aug 2024 Mon
brave mother saved son from sword attackers

പട്ടാപ്പകൽ മകനെ വെട്ടിക്കൊല്ലാൻ വാളുമായെത്തിയ അക്രമികളെ തുരത്തിയോടിച്ച് അമ്മ. മഹാരാഷ്ട്രയിലെ കോലാപൂറിലെ ജയസിങ്പൂരിലാണ് സംഭവം. വഴിയരികിൽ സ്കൂട്ടർ നിർത്തിയിട്ട് അമ്മയോട് സംസാരിക്കുകയായിരുന്ന യുവാവിനെ വെട്ടിക്കൊല്ലാൻ മൂന്നം​ഗസംഘമാണ് വാളുമായെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതു ശ്രദ്ധയിൽ പെട്ട അമ്മ ഉടൻ തന്നെ കല്ലെടുത്ത് അക്രമികളെ എറിയുകയായിരുന്നു. മകനും അമ്മയ്ക്കൊപ്പം കല്ലെറിയാൻ കൂടിയതോടെ അക്രമികൾ ചിതറിയോടി.

അക്രമിസംഘവുമായി യുവാവ് മുമ്പ് വഴക്കുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രതികാരത്തിനാണ് വാളുമായി സംഘം വെട്ടിക്കൊല്ലാനെത്തിയതെന്നും പോലീസ് പറഞ്ഞു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.