30
Oct 2023
Sat
30 Oct 2023 Sat

കൊല്‍ക്കത്ത: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മൊയ്ത്രയുടെ മുന്‍ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായി വീണ്ടും രംഗത്ത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കൈപ്പറ്റിയ ആഡംബര വസ്തുക്കളുടെ ലിസ്റ്റ് അഭിഭാഷകനായ ദേഹാദ്രായി പുറത്തു വിട്ടു. ടിഎംസി എംപി വിലയേറിയ ആഢംബര വസ്തുക്കള്‍, ഡല്‍ഹിയില്‍ ഔദ്യോഗികമായി അനുവദിച്ച ബംഗ്ലാവ് പുതുക്കിപ്പണിയാനുള്ള ചെലവ്, മറ്റ് യാത്രാ ചെലവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ തന്നില്‍ നിന്ന് കൈപ്പറ്റിയതായി ദര്‍ശന്‍ അവകാശപ്പെട്ടു. ഇന്ത്യക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സഞ്ചരിക്കുന്ന ആളാണ് മൊയ്ത്ര എന്നും ഇതിനുവേണ്ട ചെലവുകള്‍ താന്‍ വഹിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയെ പ്രണയം നടിച്ച് വഞ്ചിച്ച പങ്കാളി എന്ന് മൊയ്ത്ര വിശേഷിപ്പിച്ചു. ‘അദ്ദേഹം (ദേഹാദ്രായി) എങ്ങനെയെങ്കിലും എന്റെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരാന്‍ ആഗ്രഹിച്ച ഒരു വ്യക്തി ആണ്. എന്റെ എല്ലാ അഴിമതികള്‍ക്കും അയാള്‍ സാക്ഷിയായിരുന്നെങ്കില്‍, എന്തുകൊണ്ടാണ് അദ്ദേഹം എന്റെ കൂടെ ഉണ്ടായിരുന്നത്. ഇത് പരസ്യമാക്കാന്‍ എന്തിനാണ് അദ്ദേഹം ഇതുവരെ കാത്തിരുന്നത്” എന്നും എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ മൊയ്ത്ര ചോദിച്ചു.

ബിജെപി എംപി നിഷികാന്ത് ദുബെയും മൊയ്ത്രയുടെ മുന്‍ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയും മൊയ്ത്രയുടെ മുന്‍ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയും ചേര്‍ന്നാണ് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മൊയ്ത്ര ഹിരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവുമായി രംഗത്തെത്തിയത്.

ഈ പട്ടികയില്‍ ആദ്യം കൈപ്പറ്റിയ ആഡംബര സമ്മാനം ഐഫോണ്‍ ആണെന്നാണ് പറയപ്പെടുന്നത്. ഇതില്‍ മഹുവ മൊയ്ത്രയുടെ ഫേസ്ബുക്ക് പേജിലെ സമീപകാല ഫോട്ടോഗ്രാഫുകളില്‍ ഒന്നില്‍ 14 പ്രോ മോഡലിന് സമാനമായ ഒരു ഐഫോണ്‍ അവര്‍ കൈവശം വച്ചിരിക്കുന്നത് തെളിവായും സൂചിപ്പിച്ചിട്ടുണ്ട് . ആമസോണില്‍ ഈ മോഡല്‍ ഫോണിന്റെ വില ഏകദേശം 1,39,900 രൂപയോളം വരും. രണ്ടാമത്തെ ഇനം ഹെര്‍മിസിന്റെ സ്‌കാര്‍ഫുകളാണ് എന്നാണ് റിപ്പോര്‍ട്ട്.
ഹെര്‍മിസിന്റെ യുഎസ് വെബ്‌സൈറ്റില്‍ ഒരു ചെറിയ സ്‌കാര്‍ഫിന് ഏകദേശം 510 ഡോളര്‍ വിലയുണ്ട്. ഇവ ഇന്ത്യയില്‍ 30,000 രൂപ മുതല്‍ 38,000 രൂപ വരെ വിലയില്‍ ലഭ്യമാണ്. എന്നാല്‍ ഈ ഇനത്തില്‍പ്പെട്ട സ്‌കാര്‍ഫുകളുടെ എണ്ണം അഭിഭാഷകന്‍ ദേഹാദ്രായി പരാമര്‍ശിച്ചിട്ടില്ല. ലൂയിസ് വിറ്റണില്‍ നിന്നുള്ള സ്‌കാര്‍ഫുകളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂന്നാമത്തെ ആഡംബര സമ്മാനം. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യന്‍ സ്റ്റോറുകളില്‍ ലൂയിസ് വിറ്റണിന്റെ സ്‌കാര്‍ഫുകള്‍ക്ക് 50,000 മുതല്‍ 4,95,000 രൂപ വരെയാണ് വില.

കൂടാതെ സാല്‍വറ്റോര്‍ ഫെറാഗമോയില്‍ നിന്നുള്ള 35 ജോഡി ഷൂകളും മൊയ്ത്ര വാങ്ങിയതായി ആരോപിക്കുന്നുണ്ട്. ഫാഷിയോല പോലെയുള്ള ലക്ഷ്വറി ബ്രാന്‍ഡ് വെബ്സൈറ്റുകളില്‍ ആണ് ഈ ഷൂസ് ലഭ്യമാവുക. ഇതിന്റെ വില 70000 മുതല്‍ 1,10,000 രൂപ വരെയാണ് കണക്കാക്കുന്നത്. കൂടാതെ ഒരു ജോഡിക്ക് ശരാശരി 80,000 രൂപ വില കണക്കാക്കിയാല്‍ ഷൂസിന്റെ ആകെ മൂല്യം മാത്രം 28 ലക്ഷം രൂപ വരും. ഈ ലിസ്റ്റിലെ അടുത്ത ഇനം ഫ്രാന്‍സില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള വൈനുകള്‍ ആണ്. ഒരു കുപ്പിക്ക് 5,000 മുതല്‍ 50,000 രൂപ വരെ ഇതിന് ചെലവ് വരും. ഗൂച്ചിയുടെ ബാഗുകളും സമ്മാനമായി നല്‍കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ ബാഗുകള്‍ക്ക് ഇന്ത്യയില്‍ 2,00,000 രൂപ വരെ വിലയുണ്ട്.