പ്രയാഗ്‌രാജ്: ഓടുന്ന കാറിന്റെ ബോണറ്റിൽ കയറിയിരുന്ന് റീൽസ് (ഷോർട്ട് വിഡിയോ) തയാറാക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച യുവതിക്ക് പിഴ. ഉത്തർപ്രദേശിലെ അലാഹ്പുർ സ്വദേശിയായ വർണികയ്ക്ക് 1500 രൂപയാണ് പിഴ ചുമത്തിയത്. വർണിക ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നതിന്റെയും ഓടുന്ന കാറിന്റെ ബോണറ്റിൽ കയറിയിരുന്ന് സഞ്ചരിക്കുന്നതിന്റെയും റീലുകൾ കഴിഞ്ഞദിവസങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി. കാറിന്റെ ഉടമയ്ക്ക് 15,500 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
|
വിവാഹവസ്ത്രമണിഞ്ഞാണ് വർണിക റീൽ വീഡിയോ ചെയ്തത്. 13 സെക്കന്റ് ദൈർഘ്യമുള്ള ആദ്യ റീലിൽ ഹെൽമെറ്റ് ധരിക്കാതെ യുവതി ഇരുചക്രവാഹനമോടിക്കുന്ന ദൃശ്യങ്ങളാണുള്ളത്. മറ്റൊരു റീലിൽ ഇതേ വസ്ത്രങ്ങളണിഞ്ഞ് കാറിന്റെ ബോണറ്റിൽ കയറിയിരുന്ന് സഞ്ചരിക്കുന്ന ദൃശ്യങ്ങളും കാണാം. മേയ് 16ാം തീയതി പ്രയാഗ് രാജിലെ ദേവാലയത്തിന് സമീപത്തെ റോഡിൽവെച്ചാണ് റീൽ ചിത്രീകരിച്ചതെന്നും സംഭവത്തിൽ വാഹന ഉടമയ്ക്കും യുവതിക്കും ചലാൻ അയച്ചതായും പോലീസ് പറഞ്ഞു.
कार के बोनट पर बैठी दुल्हन को 15 हजार 5 सौ का तोहफा…!
सोशल मीडिया पर रील नजर आते ही पुलिस ने भेजा चालान…!!#viralvideo #प्रयागराज pic.twitter.com/1LLmKfX8dV
— Himanshu Tripathi (@himansulive) May 21, 2023
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





