പ്രതിശ്രുതവരനൊപ്പം അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തിയ യുവതി റോളര്‍ കോസ്റ്ററില്‍ നിന്ന് വീണ് മരിച്ചു. ഡല്‍ഹിയിലാണ് സംഭവം. 24കാരിയായ പ്രിയങ്കയാണ് ഉയരത്തില്‍ നിന്ന് തെറിച്ചുവീണതിനെ തുടര്‍ന്നുണ്ടായ പരിക്കുമൂലം മരിച്ചത്.
|
പ്രതിശ്രുത വരനായ നിഖിലിനൊപ്പമാണ് പ്രിയങ്ക് ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള കപഷേരയ്ക്കു സമീപത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തിയത്. ഇരുവരും റോളര്‍ കോസ്റ്ററിലെ റൈഡ് ചെയ്യുന്നതിനിടെ തൂണ് തകരുകയും യുവതി താഴേക്കു വീഴുകയുമായിരുന്നു. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ യുവതിയെ നിഖിലും മറ്റും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
2023 ജനുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. 2026 ഫെബ്രുവരിയില്‍ വിവാഹം നടക്കാനിരിക്കെയാണ് പ്രിയങ്കയുടെ മരണം. നോയിഡയിലെ സ്വകാര്യ ടെലികോം കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു യുവതി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





