28
Jun 2024
Tue
28 Jun 2024 Tue
bridge built for rupees 12 crore washed away

12 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലത്തിന്റെ ഒരു ഭാഗം ഉദ്ഘാടനത്തിനു മുമ്പ് ഒഴുകിപ്പോയി. ബിഹാറിലെ അരാരിയയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ബക്ര നദിക്കു കുറുകെ നിര്‍മിച്ചതാണ് പാലം. നദിയിലെ കുത്തൊഴുക്കില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. സംഭവസമയം വന്‍ ജനക്കൂട്ടം പാലത്തിന്റെ വശത്ത് നിലയുറപ്പിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുര്‍സാകന്ത, സിക്തി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് അധികൃതര്‍ 12 കോടി രൂപ ചെലവഴിച്ച് പാലം നിര്‍മിച്ചത്. നിര്‍മാണ കമ്പനിയുടെ അനാസ്ഥയാണ് പാലം തകരാന്‍ കാരണമെന്ന് സിക്തി എംഎല്‍എ വിജയ് കുമാര്‍ പറഞ്ഞു. ഭരണകൂടം വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.