(Bridge collapses in Gujarat) അഹമ്മദാബാദ്: ഗുജറാത്തിലെ കൂറ്റന്‍ പാലം തകര്‍ന്ന് വീണ്ട് രണ്ടുപേര്‍ മരിച്ചു. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് ഇന്നു രാവിലെ തകര്‍ന്നത്.
|
നാലു വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്കു വീണു. രണ്ടു പേര്‍ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. പദ്ര താലൂക്കിലെ മുജ്പുറിനു സമീപമാണ് ഗംഭിറ പാലം.
ഈ പാലം ‘സൂയിസൈഡ് പോയിന്റ്’ എന്ന പേരില്‍ പ്രസിദ്ധമാണ്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായുള്ള ബന്ധം മുറിഞ്ഞു.
#WATCH | Vadodara, Gujarat | The Gambhira bridge on the Mahisagar river, connecting Vadodara and Anand, collapses in Padra; local administration present at the spot. pic.twitter.com/7JlI2PQJJk
— ANI (@ANI) July 9, 2025
രണ്ടു ട്രക്കുകളും ഒരു പിക്കപ് വാനും നദിയില്‍ വീണവയില്‍ ഉള്‍പ്പെടുന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതിനിടയിലാണ് അപകടം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
News Summary: Bridge collapses in Gujarat, four vehicles fall into river; two dead


